Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ഭാജി ഇനി കളത്തിലേക്കില്ല; ക്രിക്കറ്റിനോട് വിട പറഞ്ഞ് ഇതിഹാസം

ഇന്ത്യയുടെ 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളുടെ ഭാഗമായിരുന്നു

Harbhajan Singh

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.

“എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്. ജീവിതത്തില്‍ എല്ലാം സമ്മാനിച്ച കളിയോട് യാത്ര പറയുകയാണ്. 23 വര്‍ഷത്തെ എന്റെ യാത്ര മനോഹരമാക്കിയ എല്ലാവര്‍ക്കും നന്ദി,” ഹര്‍ഭജന്‍ പറഞ്ഞു.

103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റുകള്‍ നേടി. 236 ഏകദനങ്ങളില്‍ നിന്ന് 269 വിക്കറ്റാണ് സമ്പാദ്യം. 28 ട്വന്റികളും ഹര്‍ഭജന്‍ കളിച്ചു. 25 വിക്കറ്റാണ് നേട്ടം.

2016 ലാണ് അവസാനമായി ഹര്‍ഭജന്‍ ഇന്ത്യക്കായി കളിച്ചത്. 2021 ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചിരുന്നു. ഇന്ത്യയുടെ 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു.

Also Read: മോശം ഫോം; പൂജാരയ്ക്ക് മാനേജ്മെന്റില്‍ നിന്ന് മുന്നറിയിപ്പുണ്ട്: മുന്‍ താരം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Harbhajan singh announces retirement from cricket

The moderation of comments is automated and not cleared manually by malayalam.indianexpress.com