scorecardresearch

കമലും കാദംബരിയും: അടുത്തത് പ്രണയചിത്രമെന്ന് ഗൗതം മേനോന്‍

മുപ്പതുകളിലുള്ള രണ്ടു സംഗീതജ്ഞരുടെ പ്രണയകഥയാണ് ചിത്രം

മുപ്പതുകളിലുള്ള രണ്ടു സംഗീതജ്ഞരുടെ പ്രണയകഥയാണ് ചിത്രം

author-image
Entertainment Desk
New Update
സച്ചിയുടെ ഓർമയിൽ, ദുഃഖമടക്കാനാവാതെ താരങ്ങൾ: ഇന്നത്തെ സിനിമാ വാർത്തകൾ

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിരസംവിധായകരുടെ നിരയിലേക്ക് ഉയർന്ന സംവിധായകനാണ് ഗൗതം മേനോൻ. 'വാരണം ആയിരം', 'വിണ്ണൈത്താണ്ടി വരുവായ' തുടങ്ങി ഗൗതം മേനോൻ ഒരുക്കിയ പ്രണയചിത്രങ്ങൾക്കും ഏറെ ആരാധകരുണ്ട്. ധനുഷിനെ നായകനാക്കി ഗൗതം ഒരുക്കിയ, ഒടുവിൽ തിയേറ്ററുകളിലെത്തിയ 'എന്നെ നോക്കി പായും തോട്ട'യും പ്രണയത്തിന് പ്രാധാന്യമുള്ള ചിത്രമായിരുന്നു. വീണ്ടുമൊരു പ്രണയചിത്രവുമായി വരാൻ ഒരുങ്ങുകയാണ് ഗൗതം മേനോൻ.

Advertisment

അടുത്തതായി ഒരുക്കുന്നത് ഒരു പ്രണയചിത്രമാണെന്നും സൂര്യയായിരിക്കും നായകനെന്നും ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞു. "വളരെ രസകരമായൊരു കഥയെഴുതുകയാണ് ഞാനിപ്പോൾ, കമലിന്റെയും കാദംബരിയുടെയും കഥ. സൂര്യയ്ക്ക് വേണ്ടിയാണ് ഞാനെഴുതുന്നത്. മുപ്പതുകളിലുള്ള രണ്ടു സംഗീതജ്ഞരുടെ പ്രണയകഥയാണ് ഇത്. അവർ വിദേശത്ത് ജീവിക്കുകയും ഒരു റോഡ് ട്രിപ്പിന് പോവുകയും ചെയ്യുന്നു," ഗൗതം മേനോൻ പറഞ്ഞു.

Read more: Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ റിവ്യൂ

സംവിധാനം, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഗൗതം മേനോൻ അഭിനയത്തിലും സജീവമാകുകയാണ് ഇപ്പോൾ. അടുത്തിടെ റിലീസിനെത്തിയ അൻവർ റഷീദ് ചിത്രം 'ട്രാൻസി'ലും ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഗൗതം മേനോന്റെ സോളമൻ എന്ന വില്ലൻ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read in English: Up-close and personal with Gautham Vasudev Menon

Suriya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: