/indian-express-malayalam/media/media_files/2025/09/01/flask-ott-release-date-platform-2025-09-01-18-10-49.jpg)
Flask OTT Release Date & Platform
Flask OTT Release Date & Platform: 'ജയ് മഹേന്ദ്രന്‍' എന്ന വെബ് സീരീസിനു ശേഷം സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്ലാസ്ക്'. സൈജു കുറുപ്പ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, ലിജോ ജോസഫ്, രതീഷ് എം.എം എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: New OTT Releases: വാരാന്ത്യം കളറാക്കാം; ഒടിടിയിൽ കാണാം 22 പുത്തൻ ചിത്രങ്ങൾ
സൈജു കുറുപ്പിന്റെ കഥാപാത്രമായ ജ്യോതികുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഗായകന്‍ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ രസകരമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
Also Read: വിധവ കാർഡ് എടുക്കരുത്, മരിച്ചുപോയ ആളെ നാണം കെടുത്തരുത്; രേണുവിനോട് മസ്താനി
Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?
സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം - ജയകൃഷ്ണൻ വിജയൻ, സംഗീതം - സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്യൻ എന്നിവർ നിർവഹിക്കുന്നു.
Flask OTT: ഫ്ലാസ് ഒടിടി
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 4ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: Kadhikan OTT: കാഥികൻ ഒടിടിയിലേക്ക്, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.