/indian-express-malayalam/media/media_files/uploads/2023/06/first-kissing-scene-in-indian-television-neena-gupta-recalls-rinsing-mouth-with-dettol-864252.jpeg)
First kissing scene in Indian Television: Neena Gupta recalls rinsing mouth with dettol
ഇന്ത്യൻ സിനിമകളിൽ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും കുടുംബങ്ങളുടെ, സ്വീകരണ മുറിയിലേക്ക് നേരിട്ടെത്തുന്നു ഇന്ത്യൻ ടെലിവിഷനിൽ അത്തരം ഇന്റിമേറ്റ് രംഗങ്ങൾ കുറവാണ്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ചുംബന രംഗം ഉൾപ്പെടുത്തുന്നത് 1993ലെ 'ദില്ലഗി' എന്ന സീരിയലിൽ ആണ്. ദിലീപ് ധവാൻ, നീന ഗുപ്ത എന്നിവർ തമ്മിലുള്ള രംഗം ആയിരുന്നു അത്. അതിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓർമ്മകൾ നീന ഗുപ്ത അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വച്ചു.
തന്റെ ആദ്യ ഓൺ-സ്‌ക്രീൻ ചുംബനത്തിന്റെ ചിത്രീകരണത്തിന് മുമ്പും ശേഷവും താൻ വലിയ ടെൻഷനിലായിരുന്നുവെന്ന് അവർ അനുസ്മരിച്ചു. ചിത്രീകരണത്തിനു ശേഷം ആന്റിസെപ്റ്റിക് ഉപയോഗിച്ച് വായ കഴുകിയെന്നും നീന അഭിമുഖത്തിൽ വെളിപ്പെടുത്തി.
സ്‌ക്രീനിൽ ശാരീരിക അടുപ്പം കാണിക്കുന്നത് അക്കാലത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു എന്നും ഇന്ത്യൻ ടിവി ചരിത്രത്തിലെ ആദ്യത്തെ ഓൺ സ്ക്രീൻ ചുംബനം ഉൾപ്പെടുത്തി എപ്പിസോഡ് പ്രമോട്ട് ചെയ്യാനുള്ള ചാനലിന്റെ നീക്കം തങ്ങൾക്ക് തിരിച്ചടിയായെന്നും നീന പറഞ്ഞു.
“വർഷങ്ങൾക്ക് മുമ്പ് ഞാൻ ദിലീപ് ധവാനുമായി ഒരു സീരിയൽ ചെയ്തു. ഇന്ത്യൻ ടിവിയിലെ ആദ്യത്തെ ലിപ്-ടു-ലിപ് ചുംബന രംഗം ഞങ്ങൾ തമ്മിൽ ആയിരുന്നു. അന്ന് രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ദിലീപ് എന്റെ സുഹൃത്ത് ആയിരുന്നില്ല, ഞങ്ങൾ പരിചയക്കാരായിരുന്നു എന്ന് മാത്രം. അദ്ദേഹം സുന്ദരനായിരുന്നു, എന്നാൽ ഈ സാഹചര്യങ്ങളിൽ ശരിക്കും പ്രശ്നം അതല്ല. ശാരീരികമായും മാനസികമായും ആയി ഞാൻ അതിനു തയ്യാറല്ലായിരുന്നു എന്നതാണ്. പിരിമുറുക്കം ഉണ്ടായിരുന്നു എങ്കിലും, പക്ഷേ അതിലൂടെ കടന്നു പോകാൻ ഞാൻ എന്നെത്തന്നെ സജ്‌ജമാക്കി."
താനൊരു അഭിനേത്രിയാണെന്നും ഇത് ചെയ്തേ മതിയാവൂ എന്ന് താൻ ആ അവസരത്തിൽ സ്വയം ഓർമ്മിപ്പിച്ചതായും അവർ പറഞ്ഞു.
“ചിലർക്ക് കോമഡി ചെയ്യാൻ കഴിയില്ല, ചിലർക്ക് ക്യാമയ്ക്ക് മുന്നിൽ കരയാൻ കഴിയില്ല. ഞാൻ ഇത് ചെയ്തേ തീരൂ എന്ന് എന്റെ തലയിൽ ഉറപ്പിച്ചു, എന്നിട്ട് അത് ചെയ്തു. അവസാനിച്ചയുടനെ ഞാൻ ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു."
ചാനൽ എപ്പിസോഡിന്റെ പ്രചരണത്തിനായി ഈ ക്ലിപ്പ് ഉപയോഗിച്ചു, എന്നാൽ അത് അവർക്ക് തിരിച്ചടിയായെന്നും നീന വെളിപ്പെടുത്തി.
"ആ സമയത്ത്, വളരെയധികം ടിവി ചാനലുകൾ ഉണ്ടായിരുന്നില്ല, ഇത്തരം രംഗങ്ങൾ വന്നാൽ കുടുംബങ്ങൾ ഒരുമിച്ച് ടിവി കാണുന്നത് അവസാനിപ്പിക്കും, എന്ന് പരക്കെ എതിർപ്പ് വന്നതിനാൽ ആ രംഗം നീക്കം ചെയ്യേണ്ടി വന്നു."
പോപ്പുലർ ആയ നെറ്റ്ഫ്ലിക്സ് ആന്തോളജി 'ലസ്റ്റ് സ്റ്റോറീസ്' രംഗവും ഭാഗത്തിലെ ഒരു എപ്പിസോഡിൽ പ്രധാന വേഷം ചെയ്യുന്നുണ്ട് നീന ഗുപ്ത. സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമ്മ, ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ എന്നിവരാണ് ഇത്തവണത്തെ നാല് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.