/indian-express-malayalam/media/media_files/uploads/2021/02/Vivek-Oberoi.jpg)
മാസ്ക് ധരിക്കാതെ ബൈക്കിൽ ചുറ്റിക്കറങ്ങിയ നടൻ വിവേക് ഒബ്റോയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയിരുന്നു.
Read More: ‘എന്നെയൊന്ന് തനിച്ചുവിടൂ മനുഷ്യാ’; സോറോയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പൃഥ്വി
''കോവിഡ്-19 രാജ്യത്ത് പടർന്നതിനുപിന്നാലെ ജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. സർക്കാർ നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് വിവേക് ഒബ്റോയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ നടനെതിരെ നടപടി സ്വീകരിക്കും,'' ജുഹു പൊലീസ് സ്റ്റേഷനിലെ ഒരു ഓഫീസർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ഫെബ്രുവരി 14 ന് പ്രണയദിനത്തിൽ തന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഹെൽമെറ്റും മാസ്കും ധരിക്കാതെ വിവേക് മുംബൈ നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്നു. ഭാര്യ പ്രിയങ്ക ആൽവ ഒബ്റോയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ വിവേകാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us