നിരുപാധികമായ സ്നേഹം കൊണ്ട് മനുഷ്യരെ അമ്പരപ്പിക്കുന്ന വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചുതരുന്നവർ. സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമെല്ലാം മനുഷ്യരുടെ ഹൃദയത്തെ സ്പർശിക്കുന്ന, യജമാനസ്നേഹത്തിന്റെ നൂറുകണക്കിന് കഥകൾ നമ്മളോരോരുത്തരും കേട്ടുകാണും. വളർത്തു മൃഗങ്ങൾ കുടുംബത്തിലെ ഒരംഗമാണ് പലർക്കും.
വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. എട്ടുമാസങ്ങൾക്ക് മുൻപ്, ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് സോറോ. ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കിയിരിക്കുന്ന സോറോയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് പൃഥ്വി നൽകിയത്. “എന്നെ ഒന്ന് തനിച്ചുവിടൂ,” എന്നാണ് സോറോയുടെ ഭാവമെന്ന് പൃഥ്വി പറയുന്നു.
View this post on Instagram
അടുത്തിടെ സോറോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. “ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിച്ചത്.
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നായിരുന്നു സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം,” എന്നൊരു അപേക്ഷ കൂടിയുണ്ട് സുപ്രിയയ്ക്ക്.
View this post on Instagram
View this post on Instagram
View this post on Instagram
പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറോ. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.
“ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെ ബേബി. ഇതെല്ലാം പകർത്തുന്ന തിരക്കിലാണ് ദാദ,” എന്ന കുറിപ്പോടെ മുൻപ് സുപ്രിയയും സോറോയ്ക്ക് ഒപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരുന്നു.
സോറോയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
Read more: നസ്രിയയുടെ ഓറിയോ, പൃഥ്വിയുടെ സോറോ; താരങ്ങൾക്കൊപ്പം ഹൃദയങ്ങളിലേക്ക് എത്തിയവർ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook