scorecardresearch

ഒപ്പം അമ്മയും; മോഹൻലാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി താരസംഘടന

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്

author-image
Entertainment Desk
New Update
AMMA, AMMA onam, AMMA meeting, AMMA tab distribution, Mohanlal, Tovino Thomas, Amma meeting photos, ie malayalam

കൊച്ചി: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്ത് താരസംഘടനയായ അമ്മ. നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ 'ഒപ്പം അമ്മയും' എന്ന പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകിയത്.

Advertisment

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് സഹായം നൽകിയത്. മൊബൈൽ റീറ്റെയ്ൽ കമ്പനിയായ 'ഫോൺ 4' മായി സഹകരിച്ചാണ് പദ്ധതി. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് ചടങ്ങു നടന്നത്. അമ്മ സംഘടന പ്രസിഡന്റ് മോഹൻലാൽ ടാബുകൾ വിതരണം ചെയ്തു.

'അമ്മയുടെ' ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഉത്ഘാടനവും മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ആദരിക്കലും സംഘടനയുടെ ഓണാഘോഷവും ഇന്ന് നടന്നു.

നടന്മാരായ ടോവിനോ തോമസ്, ആസിഫ് അലി, അജു വർഗീസ്, സിദീഖ്, ടിനി ടോം, ബാബു രാജ് എന്നിവരും നടിമാരായ രചന നാരായണൻ കുട്ടി, കൃഷ്ണ പ്രഭ ,നമിതാ പ്രമോദ്, അനു സിത്താര എന്നിവരും പങ്കെടുത്തു.

Advertisment

Also read: കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

Mohanlal Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: