scorecardresearch
Latest News

കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

മമ്മൂട്ടിയുടെ ഇന്ന് വൈറലായ ചിത്രങ്ങളിൽ ഒന്നാണ് ജൂഡും പങ്കുവച്ചിരിക്കുന്നത്

കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

സോഷ്യൽ പുതിയ ചിത്രങ്ങളുമായി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയായി എടുത്തിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ലോക്ക്ഡൗൺ സമയത്ത് തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കു വെച്ചതിനു ശേഷം മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒടുവിലായി വൈറലായിരിക്കുന്നത് മമ്മൂട്ടി ഇന്ന് പങ്കുവച്ച ചിത്രമാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാഷൂട്ടിങ് സെറ്റിലേക്ക് എത്തിയതിനു പിന്നാലെ പുറത്തു വന്ന ചിത്രങ്ങളാണിത്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും മമ്മൂട്ടിയുടെ ഇന്നത്തെ ലുക്കുമാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

കൂടുതൽ മെലിഞ്ഞ് സുന്ദരനായ മമ്മൂട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ചിത്രങ്ങൾ ആരാധകരും സിനിമാ താരങ്ങളും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപേർ ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ പോസ്റ്റും ശ്രദ്ധനേടുകയാണ്.

‘കൂട്ടുകാരനാ പേര് മമ്മൂട്ടി’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ജൂഡ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാസ്കും ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. മമ്മൂട്ടിയുടെ ഇന്ന് വൈറലായ ചിത്രങ്ങളിൽ ഒന്നാണ് ജൂഡും പങ്കുവച്ചിരിക്കുന്നത്.

Also read: ഒപ്പമിരിക്കുമ്പോള്‍ ‘മോനേ’ എന്നും ക്യാമറയ്ക്ക് മുന്നിലാകുമ്പോള്‍ ‘സര്‍’ എന്നും വിളിക്കുന്ന ലാലേട്ടന്‍; പൃഥ്വിരാജ് പറയുന്നു

നവാഗതയായ റത്തീന ഷർഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും.

ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jude anthany joseph shares mammootty new photo from puzhu film pooja location