/indian-express-malayalam/media/media_files/uploads/2019/09/Jallikkattu.jpg)
സമീപകാലത്ത് സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'. ചിത്രം ഒക്ടോബര്‍ നാലിനായിരിക്കും തിയ്യറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമയിലെ ജീ ജീ ജീ എന്ന പശ്ചാത്തല സംഗീതത്തെ മുന്‍ നിര്‍ത്തിയുള്ള ക്യംപയിന്‍ ആരംഭിച്ചിരിക്കുകയാണ് ജല്ലിക്കട്ട് ടീം.സോഷ്യല്‍ മീഡിയയിലൂടെയാണ് ക്യാംപയിന്‍. ഇഷ്ടാനുസരണം ഒറ്റയ്‌ക്കോ ഗ്രൂപ്പായോ ജീ ജീ ജീ എന്ന മ്യൂസിക്കിന്റെ താളത്തില്‍ വീഡിയോ തയ്യാറാക്കുകയാണ് ചെയ്യേണ്ടത്. ശേഷം ഇത് ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയേയോ വിജയ് ബാബുവിനേയോ ചെമ്പന്‍ വിനോദിനേയോ ടാഗ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണം.
Read More: ‘കേട്ടതൊക്കെ ശരിതന്നെ’; പോത്തിന് പിന്നാലെ പാഞ്ഞ് ഒരു നാട്, ഞെട്ടിച്ച് ‘ജല്ലിക്കട്ട്’ ടീസര്‍
ഇത്തരത്തില്‍ ആരാധകര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ താരങ്ങളും ഷെയര്‍ ചെയ്യുന്നുണ്ട്. മികച്ച വീഡിയോ ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിന് കേരളത്തിലെത്തുന്ന വരുന്ന ആഴ്ചകളിലായിരിക്കും കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് റിലീസ് ചെയ്യുക. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടിയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും കേരളത്തിന് പുറത്തു നിന്നും പ്രശംസ ലഭിച്ചിരുന്നു.
ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നു.
Also Read: അത്ഭുതമായി 'ജെല്ലിക്കെട്ട്'; ലിജോ ജോസ് പെല്ലിശേരിക്ക് കൈയ്യടിച്ച് ലോകം
ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us