അത്ഭുതമായി ‘ജെല്ലിക്കെട്ട്’; ലിജോ ജോസ് പെല്ലിശേരിക്ക് കൈയ്യടിച്ച് ലോകം

Master of Chaos എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകർ നൽകിയ വിശേഷണം

Lijo Jose Pellissary, ലിജോ ജോസ് പെല്ലിശ്ശേരി, Jallikattu, ജല്ലിക്കെട്ട്, Jallikattu movie, Jallikattu Malayalam movie, tiff 2019, tiff, Toronto film festival, tiff 2019 movies, Antony Varghese, ആന്റണി വർഗീസ്, Chemban Jose, ചെമ്പൻ ജോസ്, iemalayalam, ഐഇ മലയാളം

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019ൽ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ജെല്ലിക്കെട്ടിന്റെ വേൾഡ് പ്രീമിയർ ആയിരുന്നു. “Jaws in South India,” തുടങ്ങിയ നിരൂപണങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ചിത്രം കഴിഞ്ഞ് പ്രേക്ഷകരെല്ലാവരും എഴുന്നേറ്റ് നിന്നു കൈയ്യടിച്ചുവെന്നും, പിന്നീടും ജെല്ലിക്കെട്ട് തന്നെ പിടിച്ച് കുലുക്കുകയാണെന്നും ഇന്ത്യൻ എക്‌സ്‌പ്രസ് സിനിമാ നിരൂപക ശുഭ്ര ഗുപ്ത പറയുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ താൻ കണ്ട ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതും ജെല്ലിക്കെട്ടെന്ന് ശുഭ്ര വ്യക്തമാക്കുന്നു.

“Jallikattu is exhilarating, and I am still all shook up, a few hours after the standing-ovation gala screening”

Read in English

ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച സ്വീകരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് മാധ്യമങ്ങൾ രേഖപ്പെടുത്തുന്നു.

Master of Chaos എന്നാണ് ലിജോയ്ക്ക് ഇംഗ്ലീഷ് പ്രേക്ഷകർ നൽകിയ വിശേഷണം. തന്റെ നടന്മാരോട് മൃഗങ്ങളെ പോലെ പെരുമാറാൻ ആണ് താൻ പറഞ്ഞതെന്നും ചിത്രത്തിൽ സംതൃപ്തനാണെന്നും ലിജോ പറയുന്നു. എന്തായാലും റിലീസിന് കാത്തിരിക്കുകയാണ് മലയാളി ആരാധകർ ഇപ്പോൾ. സിനിമയുടെ റിലീസ് കേരളത്തിൽ ഒക്ടോബറിലുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രൻ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tiff 2019 lijo jose pellissarys jallikattu wins hearts

Next Story
ദാദയുടെ സൂര്യോദയം, മമ്മയുടെ ജീവന്റെ വെളിച്ചം; പൃഥ്വിയുടെ അല്ലിമോൾക്ക് ഇന്ന് 5 വയസ്Prithviraj Sukumaran, Prithviraj, Prithviraj Supriya, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, പൃഥിരാജ് സുപ്രിയ, അലംകൃത പൃഥിരാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com