/indian-express-malayalam/media/media_files/2025/07/24/fahadh-faasil-smart-phone-2025-07-24-14-27-53.jpg)
Fahadh Faasil
എല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന കാലത്തും കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ശീലം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തത് എന്നതിനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാട്സാപ്പ് ഉപയോഗിക്കാറില്ലേ എന്ന അവതാരകന്‍റെ ചോദ്യത്തിന് 'എനിക്ക് വാട്സാപ്പ് ഇല്ല' എന്നും ഫഹദ് മറുപടി നൽകി.
Also Read: മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് ചിത്രത്തിൽ, മൂവരും കസിൻസാണ്; ആരൊക്കെയെന്ന് മനസ്സിലായോ?
"കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ ഫോൺ ആണ് ഉപയോഗിക്കുന്നത്. പക്ഷേ ഇന്റർനെറ്റിൽ നിന്നോ മറ്റെന്തെങ്കിലുമോ പൂർണ്ണമായും ഞാൻ വിച്ഛേദിക്കപ്പെട്ടു എന്നല്ല. ഞാൻ എന്റെ ഭാര്യയോട് നിരന്തരം പറയാറുണ്ട്, 'രണ്ട് വർഷത്തിനുള്ളിൽ എന്നെ ഇമെയിൽ വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന രീതിയിലേക്ക് എത്തണമെന്ന്. പക്ഷേ അത് ഒരിക്കലും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. നോക്കൂ, നിങ്ങളുടെ ഫോണിലുള്ളതെല്ലാം നിങ്ങളുടെ കമ്പ്യൂട്ടറിലോ ഐപാഡിലോ ലഭിക്കും. ഇമെയിലുകൾ പരിശോധിക്കാനും മറുപടി നൽകാനും മറ്റും ഒരു പ്രത്യേക സമയം കണ്ടെത്തുക എന്നതായിരുന്നു എനിക്ക് കൂടുതൽ സൗകര്യം. ഞാൻ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ ഇപ്പോഴും അത് പൂർണമായും ശരിയായി വരുന്നേയുള്ളൂ. പക്ഷേ ഇതിനെല്ലാം ശരിയായ സമയവും സാവകാശവും സൃഷ്ടിക്കുക എന്നതാണ് ആശയം. കൃത്യസമയത്ത് ഉണരുന്നതിന് പോലും,"ഫഹദ് പറഞ്ഞു.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
2008ൽ പുറത്തിറങ്ങിയ വെർട്ടു അസെന്റ് ടിഐ ആണ് ഫഹദ് ഉപയോഗിക്കുന്നത്. ടൈറ്റാനിയം, സഫയർ ക്രിസ്റ്റലുകൾ, കൈകൊണ്ട് തുന്നിച്ചേർത്ത തുകൽ എന്നിവ ഉപയോഗിച്ചാണ് ഈ പ്രീമിയം ഫോൺ നിർമ്മിച്ചിരിക്കുന്നത്, ഇതിന്റെ വില ഏകദേശം 5.54 ലക്ഷം രൂപയാണ്. പ്രീ-ഓൺഡ് വെബ്‌സൈറ്റുകളിൽ ഏകദേശം 1–1.5 ലക്ഷം രൂപയ്ക്ക് ഈ ഫോൺ ഇപ്പോഴും ലഭ്യമാണ്.
Also Read: അഭിമാനപുരസരം അവതരിപ്പിക്കുന്നു ന്യൂസിയ നസിം; ചിത്രങ്ങളുമായി മെന്റലിസ്റ്റ് ആദി
കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാറില്ലെങ്കിലും, ഫഹദ് തന്റെ ജോലിയിൽ സ്മാർട്ട്ഫോണിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നില്ല. "എനിക്ക് ഒരു സ്മാർട്ട്‌ഫോൺ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് ഒരു ഷോട്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും പെട്ടെന്ന് പരിശോധിക്കാൻ ആഗ്രഹിക്കുമ്പോൾ. സ്മാർട്ട്ഫോണുകൾ ആവശ്യമില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് ആവശ്യമുള്ളപ്പോൾ എനിക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. "
Also Read: Rangeen OTT: ഭാര്യയോട് പ്രതികാരം ചെയ്യാൻ ലൈംഗിക തൊഴിലാളിയായി മാറിയ ഭർത്താവിന്റെ കഥ; റംഗീൻ ഒടിടിയിൽ
"സോഷ്യൽ മീഡിയയിൽ സജീവമാകുന്നതുമായി ഇതിനു ബന്ധമില്ല. ആദ്യഘട്ടങ്ങളിൽ ഞാൻ ഫേസ്ബുക്കിൽ ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ, അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്ത് പോസ്റ്റ് ചെയ്യണമെന്നോ കമന്റുകൾക്ക് എങ്ങനെ മറുപടി നൽകണമെന്നോ എനിക്കറിയില്ലായിരുന്നു. എന്നിരുന്നാലും, ഒരു കാര്യം എനിക്ക് വ്യക്തമായി അറിയാമായിരുന്നു, എന്റെ വീട്ടിൽ നിന്നുള്ള ഒരു ചിത്രവും പുറത്തുപോകില്ല. വ്യക്തിപരമായ ചിത്രങ്ങളൊന്നുമില്ല. ഞാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനാണ് ഞാൻ പ്രധാനമായും സോഷ്യൽ മീഡിയ ഉപയോഗിച്ചത്. അതിൽ തന്നെ ഉറച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, സോഷ്യൽ മീഡിയ എന്റെ ജോലിയെക്കുറിച്ച് ആളുകളെ അറിയിക്കാനുള്ള ഒരു ഇടം മാത്രമാണ്, അതിനപ്പുറം വ്യക്തിപരമായി ഒന്നുമില്ല."
Also Read: ഷീലു മാഡത്തിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും വാങ്ങി കൊടുത്തതിന് അഭിനന്ദനങ്ങള്‍: പരിഹസിച്ച് ഒമർ ലുലു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.