/indian-express-malayalam/media/media_files/uploads/2020/02/fahad-faasil-on-acting-with-wife-nazriya-in-anwar-rasheed-trance-342470.jpg)
"പലതരം വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ടാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അനായാസ അഭിനയം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് അങ്ങനെയൊന്നില്ല," മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലിന്റെ വാക്കുകളാണിവ. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ട്രാന്‍സു'മായി ബന്ധപ്പെട്ടു മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ അഭിനയരീതികളെക്കുറിച്ച് താരം മനസ്സ് തുറന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സി'ല്‍ ഭാര്യ നസ്രിയ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഫഹദിന്റെ സംബന്ധിച്ച് ഈ ചിത്രത്തിന്. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ട്രാന്‍സ്.'
"ഭാര്യ അഭിനേത്രിയായതു കൊണ്ട് എന്റെ അഭിനയം എളുപ്പമാകുന്നില്ല. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറില്ല. ലൊക്കേഷൻ വിശേഷങ്ങളും പുതിയ കഥാപാത്രത്തെക്കുറിച്ചും നസ്രിയ ചോദിച്ചാൽ മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാറുള്ളൂ. ഒരുമിച്ച് സിനിമകാണാൻ പോകുന്നതാണ് പതിവ്," ഭാര്യയുമായി ഒന്നിച്ചു അഭിനയിക്കുന്നതിനെക്കുറിച്ച് ഫഹദ് പറഞ്ഞതിങ്ങനെ.
Fahad Faasil 'Trance' Movie Release
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്.’ മൂന്നു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രം ഫെബ്രുവരി 14 നാണ് തിയേറ്ററുകളിലെത്തുക.
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
'ബാംഗ്ലൂർ ഡേയ്സി'നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 'ട്രാൻസ്' ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. 'ബാംഗ്ലൂർ ഡേയ്സ്,' 'പ്രേമം,' 'പറവ' എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read Here: 'ട്രാന്‍സ്' തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടെന്ന് ഫഹദ് ഫാസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.