scorecardresearch

ഒടുവില്‍ രാഷ്ട്രീയ നയം വ്യക്തമാക്കി ആസിഫ് അലിയും; ''എല്ലാം ശരിയാകും''

ഇന്ന് രാവിലെ, ''ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാൻ എന്റെ നയം വ്യക്തമാക്കും'' എന്ന് പറഞ്ഞ് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു

ഇന്ന് രാവിലെ, ''ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാൻ എന്റെ നയം വ്യക്തമാക്കും'' എന്ന് പറഞ്ഞ് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു

author-image
Entertainment Desk
New Update
malayalam movie, new asif ali movie, ellam sheriyakum poster, Ellam sheriyakum, teaser, ellam sheriyakum trailer, Ellam sheriyakum songs, rajish vijayan new movie, Asif ali new movie, ie malayalam

ആസിഫ് അലിയും രാഷ്ട്രീയ നയം വ്യക്തമാക്കി രംഗത്തെത്തി. ''എല്ലാം ശരിയാകും'' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് അലി രാഷ്ട്രീയ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ, ''ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാൻ എന്റെ നയം വ്യക്തമാക്കും'' എന്ന് പറഞ്ഞ് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഒപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികൾക്കും, നേതാക്കൾക്കും, പാർട്ടികൾക്കും ആശംസയും നൽകിയിരുന്നു.

Advertisment

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു..

"എല്ലാം ശരിയാകും "

JUNE 4, 2021

Posted by Asif Ali on Sunday, 4 April 2021

Read Also: Bigg Boss Malayalam 3: ആരാവും ഫൈനലിൽ എത്തുക? ഭാഗ്യലക്ഷ്മി പറയുന്നു

''രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു.. "എല്ലാം ശരിയാകും" എന്ന അടിക്കുറിപ്പോടെയാണ്‌ ആസിഫ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. എല്ലാം ശരിയാകും എന്ന ചിത്രത്തിൽ റജിഷ വിജയനാണ് ആസിഫിന്റെ നായികയായി എത്തുന്നത്. സെൻട്രൽ പിക്ടചേഴ്സിൻറെ ബാനറിൽ ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ഷാരിസ്,ഷാൽബിൻ,നെബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണു സംഗീതം.

Advertisment

ആസിഫ് അലി നയം വ്യക്തമാകുമെന്ന് പോസ്റ്റ് ചെയ്‌തത്‌ പലരും രാഷ്ട്രീയ നയം വ്യക്തമാക്കുന്നത് ആണോ എന്ന് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആസിഫ് അലി പങ്കെടുത്തിരുന്നു.

Asif Ali Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: