Bigg Boss Malayalam 3: ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആറാമത്തെ മത്സരാർത്ഥിയും ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ഇന്നലെ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. മുൻ ആഴ്ചകളിൽ ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ, ഏഞ്ചൽ, രമ്യ പണിക്കർ, മജിസിയ ബാനു എന്നിവരും ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരുന്നു. പുറത്തായ രമ്യ പണിക്കർ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് ഇന്നലെ തിരിച്ചെത്തിയിരിക്കുകയാണ്.
Read more: Bigg Boss Malayalam 3: നീയാണ് പോരാളി; ഡിംപലിനെ അഭിനന്ദിച്ച് മോഹൻലാൽ
ആരാവും ഫൈനലിൽ എത്തുക? എന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “മണിക്കുട്ടൻ നൂറുശതമാനം ഫൈനലിൽ ഉണ്ടാവും. എനിക്കുറപ്പുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. ഡിംപലും ഫൈനൽ ലിസ്റ്റിൽ ഉണ്ടാവും. റംസാനും വരുമെന്ന് തോന്നുന്നു. സന്ധ്യ നല്ലൊരു പ്ലെയറാണ്. സന്ധ്യയും ഉണ്ടാവുമെന്നാണ് പ്രതീക്ഷ,” ഭാഗ്യലക്ഷ്മി പറയുന്നു.
ബിഗ് ബോസ് വീട്ടിൽ 50 ദിവസങ്ങൾ പൂർത്തിയാക്കിയാണ് ഭാഗ്യലക്ഷ്മി പടിയിറങ്ങുന്നത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഭാഗ്യലക്ഷ്മി. പ്രായം കൊണ്ട് ബിഗ് ബോസ് വീട്ടിലെ മുതിർന്ന ആളായിരുന്നിട്ടും ടാസ്കുകളിൽ ചെറുപ്പക്കാർക്ക് ഒപ്പത്തിനൊപ്പം നിന്ന് കളിച്ച പ്ലെയർ.
എന്നാൽ, ടാസ്കിനപ്പുറം ഫിറോസ് ഖാന്റെ മാനസികമായ ആക്രമണമാണ് പലപ്പോഴും ഭാഗ്യലക്ഷ്മി എന്ന മത്സരാർത്ഥി അടിപതറാൻ കാരണമായത്. അത്തരം സ്ട്രാറ്റജിയ്ക്ക് മുൻപിൽ തനിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ലെന്നും എന്നെ ദയവുചെയ്ത് പുറത്തുവിടണമെന്നും ഭാഗ്യലക്ഷ്മി പലയാവർത്തി ബിഗ് ബോസിനോട് അപേക്ഷിച്ചിരുന്നു. വോട്ടിംഗിലും പ്രേക്ഷകവിധി ഭാഗ്യലക്ഷ്മിയ്ക്ക് എതിരായപ്പോഴാണ് ഇന്നലെ ഷോയിൽ നിന്നും ഭാഗ്യലക്ഷ്മി ഔട്ടായത്.
Read more: ബിഗ് ബോസ് വീടിനകത്തെ സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് മാതാപിതാക്കൾ