/indian-express-malayalam/media/media_files/uploads/2023/07/ekta-kapoor-mohanlal.jpeg)
Ektaa Kapoor has collaborated with Mohanlal for a pan India film. (Photo: Ekta Kapoor/Instagram)
ബോളിവുഡ് താരം ജിതേന്ദ്രയുടെ മകൾ, ഹിന്ദിയിലെ പോപ്പുലർ നിർമ്മാതാവ്, സ്റ്റാർ മേക്കർ - ഇതൊക്കെയാണ് ഏക്താ കപൂർ. ടെലിവിഷനിൽ തുടങ്ങി സിനിമയും വെബ് സീരീസും വരെ വരെ എത്തി നിൽക്കുന്ന വിജയകാവ്യമാണ് അവരുടേത്. ഏക്താ കപൂറിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് സൂപ്പർ താരം മോഹൻലാലിനൊപ്പമാണ്. 'വൃഷഭ' എന്ന് പേരിട്ടിരിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പടെ വിവിധ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോർ ആണ്.
'മെഗാസ്റ്റാർ മോഹൻലാൽ അഭിനയിക്കുന്ന പാൻ ഇന്ത്യ ദ്വിഭാഷാ തെലുങ്ക് - മലയാളം ചിത്രമായ 'വൃഷഭ'യ്‌ക്കായി ബാലാജി ടെലിഫിലിംസ് കണക്റ്റ് മീഡിയയുമായും എവിഎസ് സ്റ്റുഡിയോയുമായും കൈകോർക്കുന്നു. ഇമോഷനും വിഎഫ്‌എക്‌സും ഒക്കെ ചേർന്ന ഈ ചിത്രം തലമുറകളെ ത്രസിപ്പിക്കുന്ന ഒരു ഇതിഹാസ ആക്ഷൻ എന്റർടെയ്‌നറാണ്. 2024-ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന നന്ദ കിഷോർ സംവിധാനം ചെയ്യുന്ന 'വൃഷഭ' ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും,' പ്രോജക്റ്റിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഏക്‌താ പറഞ്ഞു.
Lalettan at Yash Raj Film Studio #YRF Mumbai for #Vrushabha Photoshoot...!!@Mohanlal#Mohanlalpic.twitter.com/INOiLy2ANL
— Unni Rajendran (@unnirajendran_) June 30, 2023
കുടുംബങ്ങൾക്ക് പ്രിയങ്കരമായ സീരിയലുകളിലൂടെ ഇന്ത്യൻ ടെലിവിഷന്റെ മുഖച്ഛായ മാറ്റിമറിച്ചതിന് പേര് കേട്ട ഏക്താ കപൂർ, തന്റെ ഹിറ്റ് ഷോയായ 'ക്യൂക്കി സാസ് ഭി കഭി ബഹു തി'യുടെ 23 വർഷം ആഘോഷിക്കുകയാണ് ഇപ്പോൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നായികയായ ഈ ഡെയ്‌ലി സോപ്പ് 2000 ജൂലൈ 3-ന് സംപ്രേക്ഷണം ആരംഭിച്ച് എട്ട് വർഷത്തോളം ടെലിവിഷനിൽ പ്രദർശിപ്പിച്ചു.
പ്രശസ്തനായ ജ്യോതിഷി പണ്ഡിറ്റ് ജനാർദ്ദൻ. 1994-ൽ തന്റെ വിജയം പ്രവചിച്ചതെങ്ങനെയെന്ന് തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഏക്താ വെളിപ്പെടുത്തി. ദൂരദർശനിലെ രാമായണത്തിനും മഹാഭാരതത്തിനും ഉള്ളതു പോലെ പ്രേക്ഷക ലക്ഷങ്ങൾ കാണുന്ന ഒരു ഷോ തനിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായി അവർ വെളിപ്പെടുത്തി.
'വർഷം 1994. ഞാൻ എന്റെ ഫ്രണ്ട് ഷബിനയുടെ വീട്ടിൽ ഇരിക്കുകയാണ്, പണ്ഡിറ്റ് ജനാർദ്ദനെ ഞാൻ കാണുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറയുന്നു എനിക്ക് സ്വന്തമായി ഒരു കമ്പനിയുണ്ടാകുമെന്ന്. ഓഗസ്റ്റിൽ തുടങ്ങാൻ ആലോചിക്കുന്നു എന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, പക്ഷേ നിങ്ങളുടെ 25-ാം വർഷത്തിനായി കാത്തിരിക്കുക, അപ്പോഴാണ് ദൂരദർശനിൽ രാമായണവും മഹാഭാരതവും പോലെ ധാരാളം പ്രേക്ഷകർ കാണുന്ന ഒരു ഷോ നിങ്ങളും ഉണ്ടാക്കും. മിത്തോളജി കഥകൾ എനിക്ക് ഉണ്ടാക്കാൻ സാധിക്കുമോ എന്ന് എനിക്ക് സംശയമായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു, നോക്കാം,' ഏക്താ കുറിച്ചു.
2000-ൽ, ഹിന്ദി പ്രേക്ഷകർക്കായി ഒരു ഷോ നൽകാൻ സ്റ്റാർ നെറ്റ്‌വർക്കിന്റെ സമീർ നായരോട് ഏക്താ ആവശ്യപ്പെട്ടു.
'വർഷം 2000. 'ഹം പാഞ്ച്' ആറ് വർഷം പിന്നിട്ടിരിക്കുന്നു, എനിക്ക് ഒരു ഷോ തരാൻ ഞാൻ സമീറിനോട് ആവശ്യപ്പെടുകയാണ്. എന്റെ സൗത്ത് ഇന്ത്യൻ ഷോ നന്നായി നടക്കുന്നുണ്ട് എന്ന് പറഞ്ഞു. അദ്ദേഹം യെസ് പറഞ്ഞു.'
സ്മൃതി ഇറാനിയെ തന്റെ ഒരു പ്രൊജക്‌റ്റിലേക്ക് കാസ്‌റ്റ് ചെയ്‌ത കാര്യം ഏക്‌ത ഓർത്തു, എന്നാൽ അന്ന് അവരുടെ ഓഡിഷൻ ടേപ്പ് കണ്ടപ്പോൾ, കുറെ കൂടി വലിയ റോൾ നൽകണം എന്ന് തോന്നിയിരുന്നു എന്നും അതിനാൽ 'ക്യൂകി സാസ് ഭി കഭി ബഹു തി' യിൽ തുളസി വിരാനിയായി കാസ്‌റ്റ് ചെയ്‌തു എന്ന് ഏക്ത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.