scorecardresearch

'ഈശ്വരാ വഴക്കില്ലല്ലോ'; സലീംകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് ചാക്കോച്ചനും പിഷാരടിയും

എഴുത്തിന്റെ ലോകത്തേയ്ക്ക് ചുവടുവച്ച് സലീംകുമാർ

എഴുത്തിന്റെ ലോകത്തേയ്ക്ക് ചുവടുവച്ച് സലീംകുമാർ

author-image
Entertainment Desk
New Update
Salimkumar, Kunchacko Boban, Ramesh Pisharody

Entertainment Desk/ IE Malayalam

തമാശകൾ കൊണ്ട് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്മാരിലൊരാളാണ് സലീംകുമാർ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇപ്പോഴും സിനിമാമേഖലയിൽ സജീവമായി നിൽക്കുന്ന സലീംകുമാർ മറ്റൊരു ചുവടുവപ്പ് കൂടി നടത്തിയിരിക്കുകയാണ്.

Advertisment

പുതിയ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് താരം. 'ഈശ്വരാ വഴക്കില്ലല്ലോ' എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രങ്ങൾ രമേഷ് പിഷാരടി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. നടൻ കുഞ്ചാക്കോ ബോബൻ നടനും സംവിധാനയകനുമായ രമേഷ് പിഷാരടിയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മമ്മൂട്ടിയാണ് അവതാരിക എഴുതിയിരിക്കുന്നത്.

Advertisment

"സലീമേട്ടന്റെ രചനയിൽ"ഈശ്വരാ വഴക്കില്ലല്ലോ " കുഞ്ചാക്കോ ബോബൻ പ്രകാശനം ചെയ്ത് ഞാൻ ഏറ്റുവാങ്ങി.നമ്മുടെ മമ്മുക്കയാണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ആത്മസുഹൃത്ത് ധർമ്മജൻ ഉൾപ്പടെ കലാ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു," എന്നാണ് പിഷാരടി ചിത്രങ്ങൾക്കു താഴെ കുറിച്ചത്. സംവിധായകൻ ശ്രീജിത്തിനെയും നടൻ ധർമ്മജനെയും ചിത്രങ്ങളിൽ കാണാം.

അനവധി പേർ ചിത്രത്തിന്റെ താഴെ ആശംസകൾ അറിയിച്ച് കമന്റ് പങ്കുവച്ചിട്ടുണ്ട്. 'അങ്ങനെ ഗുരുവും ശിഷ്യനും എഴുത്തുക്കാരായി' എന്നാണ് ഒരാൾ കുറിച്ചത്. രമേഷ് പിഷാരടിയും തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതിയിരുന്നു. 'ചിരിപുരണ്ട ജീവിതങ്ങൾ' എന്ന പുസ്തകം മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്.

Kunchacko Boban Ramesh Pisharody Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: