scorecardresearch

ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്‌സിയിൽ ദുൽഖർ സൽമാൻ: 'ദി സോയ ഫാക്ടറി'ലെ കുഞ്ഞിക്ക

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫൊട്ടോ

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫൊട്ടോ

author-image
Entertainment Desk
New Update
dq,soya factor

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല കുപ്പായത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ കുഞ്ഞിക്ക. ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ 'ദി സോയ ഫാക്ടറി'ലെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫൊട്ടോ.

Advertisment

അനൂജ ചൗഹാന്റെ ‘സോയ ഫാക്ടർ’ എന്ന സിനിമയിലൂടെയാണ് ദുൽഖർ വീണ്ടും ബോളിവുഡിലെത്തുന്നത്. രജപുത്ര പെൺകുട്ടിയായ സോയ സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ 'കാര്‍വാ' വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

publive-image

ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകിയത്.

Read More: എന്റെയല്ലേ മോള്, പിന്നെങ്ങനെ കാറുകളെ സ്നേഹിക്കാതിരിക്കും: ദുല്‍ഖറിന്റെ കാര്‍ പ്രേമത്തിന്റെ വഴിയേ കുഞ്ഞു മറിയവും

Advertisment
Dulquer Salman Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: