scorecardresearch

കോവിഡില്ലാതെ കഴിച്ചു കൂട്ടി; പുതിയ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായതായി ഡി ക്യു

ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് മുഖ്യവേഷങ്ങളില്‍

ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് മുഖ്യവേഷങ്ങളില്‍

author-image
Entertainment Desk
New Update
dulquer salmaan, dulquer salmaan latest, dulquer salmaan new film, dulquer salmaan movies, dulquer salmaan photos, ahaana krishna,ahaana krishna instagram, ahaana krishna latest, ahaana krishna photos, ahaana krishna videos, ahaana krishna singing, ahaana krishna movies, new malayalam releases, latest malayalam films

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി. വേഫെയറര്‍ ഫിലംസ് എന്ന ഡി ക്യൂവിന്റെ നിര്‍മ്മാണക്കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയാണ്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് മുഖ്യവേഷങ്ങളില്‍. ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ച് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

Advertisment

'ഞങ്ങളുടെ പ്രൊഡക്ഷൻ നമ്പർ 4, 'റാപ്പ്-അപ്പ്‌' ചെയ്തതിന്റെ ആവേശത്തിലാണ് വേഫെയറര്‍ ഫിലംസിലെ എല്ലാവരും. മഹാമാരിയുടെ ഈ സമയത്ത്, ഞങ്ങളെ ഒരു മികച്ച ടീം പിന്തുണച്ചിരുന്നു, അവർ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും.

രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത സംഗീത സംവിധായകനും ഫായിസ് സിദ്ദിക് ഛായാഗ്രാഹകനുമാണ്. സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനന്‍, സുഭാഷ് കരുൺ കലാസംവിധാനം, രഞ്ജിത്ത് ആർ മേക്കപ്പ് എന്നിവ നിര്‍വ്വഹിക്കുന്നു.

എല്ലാ കോവിഡ് ചട്ടങ്ങൾക്കും അനുസൃതമായി 50 ദിവസത്തിലേറെയായി ആലുവയിലും പരിസരത്തുമായാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്. കോവിഡ്‌ പകർച്ചവ്യാധി ഉള്ളതിനാല്‍ ചിത്രം പ്രഖ്യാപിക്കാനോ അത് വഴി ഷൂട്ടിംഗിലേക്ക് കൂടുതല്‍ ശ്രദ്ധ വരുന്നതും ഞങ്ങൾ ആഗ്രഹിച്ചില്ല. കർശനമായ പ്രോട്ടോക്കോളുകളും നടപടികളും സ്വീകരിച്ച്, ഞങ്ങളുടെ ടീമിനോ പരിസരത്തെ പൊതുജനങ്ങൾക്കോ ​​കോവിഡ്‌ ബാധയില്ലാതെ മുഴുവൻ സിനിമയും പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്.

Advertisment

സിനിമ നിങ്ങളിലേക്ക് എത്തുന്നതും കാത്ത്...'

We at Wayfarer Films are excited about wrapping up our Production No. 4. During these trying times, we were supported by...

Posted by Dulquer Salmaan on Tuesday, 15 December 2020

ഇന്നത്തെ മറ്റു സിനിമാ വാര്‍ത്തകള്‍

Ahaana Krishna Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: