പ്രഭാതങ്ങള്‍ക്ക് കൂട്ട്; കുംഭകോണം കാപ്പി പരിചയപ്പെടുത്തി ശോഭന

ലോക്ക്ഡൌണ്‍ സമയം മുതലാണ്‌ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന പലരും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും ട്വിറ്റെറിലുമെല്ലാം സജീവമായത്.  അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് നടിയും നര്‍ത്തകിയുമായ ശോഭന.  തന്റെ നൃത്ത-ജീവിത വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പങ്കു വയ്കാറുണ്ട് ശോഭന.  ഇന്നത്തെ ദിവസം തുടങ്ങുന്നതിന്റെ ഭാഗമായി രാവിലെ ഒരു യാത്രയ്ക്കിടയിലെ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.  കൈയ്യില്‍ ഒരു കാപ്പിക്കപ്പും പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. ഒപ്പം കൈയ്യിലുള്ള കാപ്പിയെക്കുറിച്ച് ഒരു കുറിപ്പും. ‘സുപ്രഭാതം.  […]

kumbakonam degree coffee, kumbakonam degree coffee powder, kumbakonam degree coffee near me, kumbakonam degree coffee powder online, kumbakonam degree coffee recipe, kumbakonam degree coffee video, kumbakonam degree coffee history, shobana, shobana dance, shobana instagram, shobana photos, കുംഭകോണം കാപ്പി, ശോഭന

ലോക്ക്ഡൌണ്‍ സമയം മുതലാണ്‌ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന പലരും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും ട്വിറ്റെറിലുമെല്ലാം സജീവമായത്.  അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് നടിയും നര്‍ത്തകിയുമായ ശോഭന.  തന്റെ നൃത്ത-ജീവിത വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പങ്കു വയ്കാറുണ്ട് ശോഭന.  ഇന്നത്തെ ദിവസം തുടങ്ങുന്നതിന്റെ ഭാഗമായി രാവിലെ ഒരു യാത്രയ്ക്കിടയിലെ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.  കൈയ്യില്‍ ഒരു കാപ്പിക്കപ്പും പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് താരം. ഒപ്പം കൈയ്യിലുള്ള കാപ്പിയെക്കുറിച്ച് ഒരു കുറിപ്പും.

‘സുപ്രഭാതം.  യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി… ചിക്കരിയും ചൂടും ചേര്‍ത്ത്… ഹാപ്പി മിഡ് വീക്ക്‌’ എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

അപ്പോള്‍ എന്താണ് ഈ കുംഭകോണം കാപ്പി?

തെന്നിന്ത്യന്‍ ഫില്‍ട്ടര്‍ കാപ്പികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുംഭകോണം ഡിഗ്രി കാപ്പി.  പേര് സൂചിപ്പിക്കുന്നത് പ്ലേ തന്നെ കുംഭകോണം എന്ന സ്ഥലം തന്നെയാണ് ഈ കാപ്പിയ്ക്ക് പേര് കേട്ട ഇടം.  നിശ്ചിത അളവില്‍ ചേര്‍ത്ത കാപ്പിപ്പൊടി-ചിക്കറി പൊടി, ഫില്‍ട്ടറില്‍ ടിക്കൊക്ഷന്‍ ആക്കി പാലും പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്നതാണ് കുംഭകോണം ഡിഗ്രി കാപ്പി.

സ്വര്‍ണ്ണനിറത്തിലുള്ള ബ്രാസ് പാത്രങ്ങളിലാണ് ഇത് ഉണ്ടാക്കുന്നത്.  കാപ്പി ഉണ്ടാക്കുന്ന പാത്രത്തിനു രണ്ട് അറകളുണ്ട്. മുകളിലത്തെ അറയില്‍ കാപ്പിപ്പൊടി ഇട്ടു ചൂടു വെള്ളം ഒഴിക്കണം. അപ്പോള്‍ താഴത്തെ അറയിലേക്ക് കാപ്പി ലായനി ഉരുകിയൊലിക്കും. തിളച്ചു കൊണ്ടിരിക്കുന്ന പാല്‍ നിശ്ചിത അളവില്‍ കാപ്പി ലായനിയിലേക്ക് ചേര്‍ക്കും.

<

ഇന്നത്തെ മറ്റു സിനിമാ വാര്‍ത്തകള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana wishes happy mid week with kumbakonam degree kaapi photo see recipe

Next Story
അമ്മയുടെ ‘കണ്ണമ്മ’; കാളിദാസനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാര്‍വ്വതിkalidas jayaram, kalidas jayaram age, kalidas jayaram birthday, kalidas jayaram films, kalidas jayaram movies, kalidas jayaram songs, kalidas jayaram photos, kalidas jayaram mimicry. kalidas jayaram interview, കാളിദാസ് ജയറാം
The moderation of comments is automated and not cleared manually by malayalam.indianexpress.com