scorecardresearch

'കണ്ണും കണ്ണും കൊള്ളയടിത്താൽ' പുതിയ ലുക്കിൽ ദുൽഖർ സൽമാൻ

ദുൽഖറിന്റെ കരിയറിലെ 25-ാമത് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'

ദുൽഖറിന്റെ കരിയറിലെ 25-ാമത് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'

author-image
Entertainment Desk
New Update
Dulquer Salmaan, ദുൽഖർ സൽമാൻ, Kannum Kannum Kollaiyadhithal, കണ്ണും കണ്ണും കൊള്ളയടിത്താൽ, Kannum Kannum Kollaiyadhithal movie, Kannum Kannum Kollaiyadhithal cast, Kannum Kannum Kollaiyadhithal movie release, Ritu Varma, ഋതു വർമ, Kannum Kannum Kollaiyadhithal Tamil movie, Kannum Kannum Kollaiyadhithal updates, Indian express Malayalam, IE Malayalam, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

രണ്ടു വർഷം മുൻപാണ് ദുൽഖർ സൽമാന്റെ തമിഴ് ചിത്രമായ ‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ അനൗൺസ് ചെയ്യപ്പെട്ടത്. ഡെസിൽ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ 'പെല്ലിചൂപലു' എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രിയങ്കരിയായ ഋതു വർമയാണ് നായിക.

Advertisment

മലയാളത്തിനു പുറമെ തെലുങ്കിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം സജീവമായി കൊണ്ടിരിക്കുന്ന ദുൽഖറിന്റെ 25-ാമത് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'. കെ എം ഭാസ്കരൻ ആണ് ചിത്രത്തിന്റെഛായാഗ്രാഹകൻ. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് സൂചനൾ. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണൽ ആയാണ് ദുൽഖർ ചിത്രത്തില്‍ വേഷമിടുന്നത്.

Read more: ആ രംഗത്തിൽ അഭിനയിക്കുമ്പോൾ ചുറ്റും അധികം ആളുകൾ വേണ്ട എന്ന് ദുൽഖർ പറഞ്ഞു

ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും' റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസിനെത്തുക. സോനം കപൂറും ദുൽഖറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. വേൾഡ് കപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന ഒരു കഥയാണ് ‘ദി സോയാ ഫാക്ടറി’ന്റെത്. ചിത്രത്തിന് ‘യൂ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

Advertisment

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

അഭിനയത്തിനൊപ്പം നിർമാണരംഗത്തേയ്ക്കും കടന്നിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് നായികമാർ. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്നു.

Read more: ദുൽഖർ നിർമ്മാതാവ്, ഗ്രിഗറി നായകൻ; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

Dulquer Salman Dulquer Salmaan Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: