Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ദുൽഖർ നിർമ്മാതാവ്, ഗ്രിഗറി നായകൻ; നായികമാരായി നിഖിലയും അനുപമയും അനു സിതാരയും

ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്

Dulquer salmaan, Dulquer Salman, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

യുവതാരം ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് നായകൻ. ‘എബിസിഡി മുതൽ ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ദുൽഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ദുൽഖറിന്റെ പ്രിയ സുഹൃത്തുമാണ്. ഇതാദ്യമായാണ് ഗ്രിഗറി നായകനായി അഭിനയിക്കുന്നത്.

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

ചിത്രത്തിന്റെ പൂജ മേയ് 11 ന് കൊച്ചിയിൽ നടന്നിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്ക് ഒപ്പമാണ് ദുൽഖർ ചടങ്ങിനെത്തിയത്. ഏപ്രിൽ 22 നാണ് താൻ നിർമാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുൽഖർ പങ്കുവച്ചത്. ദുൽഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി എന്നിവർക്കൊപ്പം വിജയരാഘവൻ, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു.

Dulquer salmaan, Dulquer salmaan turns as producer, Dulquer Salmaan films, Dulquer Salmaan new release, Oru yamandan Premakadha, Oru Yamandan premakadha release, ഒരു യമണ്ടൻ പ്രേമകഥ, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു, IE Malayalam, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐഇ മലയാളം

ദുൽഖർ സൽമാന്റെ ‘എബിസിഡി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജേക്കബ് ഗ്രിഗറി. ‘1983’, ‘സലാല മൊബൈൽസ്’, ‘100 ഡെയ്സ് ഓഫ് ലവ്’, ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘മന്ദാരം’, ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രിഗറിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മമ്മൂട്ടി നായകനാവുന്ന ‘ഉണ്ട’യാണ്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ ഇന്ന് തെലുങ്കിൽ ഏറെ തിരക്കുള്ള താരമാണ്. സായ് ധരം തേജയ്ക്ക് ഒപ്പം അഭിനയിച്ച ‘തേജ് ഐ ലൌവ് യു’, ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ് തെലുങ്കിലെ പ്രധാന ചിത്രങ്ങൾ. ‘ജോമോന്റെ സുവിശേഷം’ എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അഭിനയിച്ച അനുപമ വീണ്ടുമൊരു ദുൽഖർ ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Read more: ദുൽഖറിന്റെ പുതിയ സംരംഭത്തിന് തിരി കൊളുത്തി അമാൽ സൂഫിയ

അതേസമയം, ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലെ നായികയാണ് നിഖില വിമൽ. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തിയത്. മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്തത്.

‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തിയ കോമഡി എന്റർടെയ്നർ ആയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. ബിസി നൗഫല്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് – വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dulquer salmaan turns as producer movie updates

Next Story
Uppum Mulakum: ഉമ്മ വച്ചും കെട്ടിപ്പിടിച്ചും നീലുവിനെ സ്നേഹം കൊണ്ട് മൂടി കുട്ടിപ്പടuppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com