/indian-express-malayalam/media/media_files/uploads/2022/05/dulquer-.jpg)
വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. താരം പകർത്തിയ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വഴിയെ ഫൊട്ടോഗ്രാഫിയിലും പരീക്ഷണങ്ങൾ നടത്തുകയാണ് ദുൽഖർ സൽമാൻ. ദുൽഖർ തന്നെയാണ് താനെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
തന്റെ ലൈക ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ദുൽഖർ ഷെയർ ചെയ്തിരിക്കുന്നത്. കിളികളും പൂക്കളും ഭാര്യ അമാലിന്റെ കാൻഡിഡ് ചിത്രങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. പുതിയ പ്രണയം, അഭിനിവേശം, ഇനിയും പ്രതീക്ഷിക്കാം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
Read more: മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായെത്തി മുഖ്യമന്ത്രി, വരവേറ്റ് ദുൽഖർ; ചിത്രങ്ങൾ
'ഹേയ് സിനാമിക'യാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ദുൽഖർ ചിത്രം. നിർമ്മാണം, ഡിസ്ട്രിബ്യൂഷൻ മേഖലയിലും സജീവമാകുകയാണ് ദുൽഖർ ഇപ്പോൾ. മണിയറയിലെ അശോകൻ, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയെല്ലാം നിർമ്മാണം ദുൽഖർ ആയിരുന്നു. ഉപചാരപൂർവ്വം ഗുണ്ട ജയൻ, പുഴു തുടങ്ങിയ സിനിമകളുടെ ഡിസ്ട്രിബ്യൂഷനും ദുൽഖറിന്റെ നിർമ്മാണകമ്പനിയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.