തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളക്കര. തിരഞ്ഞെടുപ്പ് ചൂടിനിടെ മമ്മൂട്ടിയുടെ എളംകുളത്തെ വീടിൽ അതിഥിയായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
“ആതിഥേയത്വത്തിന് നന്ദി മമ്മുക്ക … ദുൽഖറിനും,” എന്ന കുറിപ്പോടെ ജോൺ ബ്രിട്ടാസാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിർമാതാവ് ആന്റോ ജോസഫ്, ജോർജ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.



ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഡിഎഫ് സ്ഥാനാർഥി ഉമാ ജോസഫ്, എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്, ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ എന്നിവരും മമ്മൂട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.
Read more: ഇസഹാഖിന്റെ ചിത്രം പകർത്തി മമ്മൂട്ടി; ഇരുവരെയും ക്യാമറയിലാക്കി ചാക്കോച്ചൻ