/indian-express-malayalam/media/media_files/uploads/2019/10/dqsalman.jpg)
മലയാളികളുടെ പ്രിയതാരം ദുൽഖറിനെ ചേർത്തു പിടിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയും കിങ് ഖാൻ ഷാരൂഖും. കൂടെ ദുൽഖറിന്റെ നല്ല പാതി അമാൽ സൂഫിയയും ഉണ്ട്. ദീപാവലി ദിനത്തിൽ അമിതാഭ് ബച്ചൻ താരങ്ങൾക്കായി ഒരുക്കിയ പ്രത്യേക ദീപാവലി പാർട്ടിയിലേക്ക് ദുൽഖറിനും ക്ഷണമുണ്ടായിരുന്നു.
'കർവാൻ', 'സോയ ഫാക്ടർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ ദുൽഖറിനെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു നിമിഷം കൂടിയാണ് ഇത്. ബോളിവുഡിലെ കാരണവർ എന്നു വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിക്കുന്ന പാർട്ടിയിലേക്കുള്ള പ്രത്യേക ക്ഷണം, ബോളിവുഡിലെ നക്ഷത്ര താരങ്ങൾക്കൊപ്പം മുംബൈയിലെ ഏറ്റവും വലിയ സ്റ്റാർ പദവിയിലുള്ള ജൽസ എന്ന വീട്ടിലെ ദീപാവലി ആഘോഷം. പരോക്ഷത്തിൽ ദുൽഖർ എന്ന താരത്തെ ബോളിവുഡ് സിനിമാലോകം ചേർത്തു നിർത്തുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നു വേണം കരുതാൻ. മറ്റു ഭാഷകളിൽ നിന്നെത്തുന്നവർക്ക് അത്രയെളുപ്പം വേരുറപ്പിക്കാൻ സാധിക്കുന്ന ഒരിടമല്ല ബോളിവുഡ്. എന്നാൽ, ബച്ചൻ കുടുംബത്തിന്റെ ഈ ക്ഷണം ദുൽഖറിനെ സംബന്ധിച്ച് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.
ബിഗ് ബിയ്ക്കും ഷാരൂഖ് ഖാനുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഏറെ സന്തോഷത്തോടെയാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്.
View this post on InstagramA post shared by Dulquer Salmaan (@dqsalmaan) on
View this post on InstagramA post shared by Dulquer Salmaan (@dqsalmaan) on
തന്നെയും ഭാര്യയേയും പാർട്ടിയിലേക്ക് ക്ഷണിച്ച ബിഗ് ബിയ്ക്കും അഭിഷേകിനും ശ്വേത ബച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്താനും ദുൽഖർ മറന്നില്ല. വളരെ സ്പെഷൽ ആയൊരു രാത്രിയെന്നാണ് ദീപാവലി ദിന പാർട്ടിയെ ദുൽഖർ വിശേഷിപ്പിക്കുന്നത്. സൂപ്പർ സ്റ്റാർ ഷാരൂഖിനൊപ്പമുള്ള നിമിഷങ്ങൾ ഏറെ ആവേശം നിറഞ്ഞതായിരുന്നെന്നും ദുൽഖർ കുറിക്കുന്നു.
"പ്രഭാവലയം. സാന്നിധ്യം. അദ്ദേഹം അടുത്തുള്ളപ്പോൾ മറ്റെല്ലാം നിഷ്‌പ്രഭമാകുന്നു. ഞങ്ങൾ കുട്ടികളെ പോലെയായിരുന്നു. അത്യാഹ്ലാദം, ആവേശം," ദുൽഖർ പറയുന്നു. ഷാരൂഖിനെ ആലിംഗനം ചെയ്തും ഉമ്മ വെച്ചും ഏറെ മുഹൂർത്തങ്ങൾ, താനെന്ന Fanboy യെ സംബന്ധിച്ച് ഏറെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അതെന്നാണ് ദുൽഖർ കുറിക്കുന്നത്.
ദീപാവലി പാർട്ടിയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.