/indian-express-malayalam/media/media_files/uploads/2022/02/Dulquer-Salmaan.jpg)
സൈജു കുറുപ്പ് നായകനായ 'ഉപചാരപൂർവം ഗുണ്ട ജയൻ' തിയേറ്ററിലെത്തിയത് വെള്ളിയാഴ്ചയാണ്. കാഴ്ചക്കാരെ ചിരിപ്പിച്ചും മികച്ച പ്രതികരണം നേടിയുമൊക്കെ പ്രദർശനം തുടരുകയാണ് ചിത്രം. നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കുറുപ്പിന് ശേഷം ദുൽഖർ നിർമ്മിക്കുന്ന ചിത്രമാണിത്.
ഉപചാരപൂർവം ഗുണ്ട ജയനെ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. " ഗുണ്ട ജയൻ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. ഗുണ്ട ജയനെ ഏറ്റെടുത്ത നിങ്ങൾക്ക് നന്ദി
ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.. കണ്ടോളൂ, ചിരിച്ചോളൂ… പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്. എന്ന്, ഉപചാരപൂർവം ദുൽഖർ സൽമാൻ," ദുൽഖർ കുറിക്കുന്നതിങ്ങനെ.
അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് നിർമ്മാണം.
സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം​ എന്ന പ്രത്യേകതയുമുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സിജു വിത്സൺ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
Read more: Upacharapoorvam Gunda Jayan Review: കല്യാണവീട്ടിലെ ചിരിസദ്യ; ‘ഉപചാരപൂർവം ഗുണ്ട ജയൻ’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us