scorecardresearch

'ദൃശ്യ'ത്തിന് വീണ്ടും റീമേക്ക്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് 'ദൃശ്യം' റീമേയ്ക്ക് ചെയ്തിരുന്നു

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് 'ദൃശ്യം' റീമേയ്ക്ക് ചെയ്തിരുന്നു

author-image
Entertainment Desk
New Update
drishyam Remake, drishyam Indonesian Remake, Indonesian Reamake, drishyam, ദൃശ്യം, ദൃശ്യം റീമേക്ക്, ദൃശ്യം ഇന്തോനേഷ്യൻ റീമേക്ക്, mohanlal, anthony perumbavoor, മോഹൻലാൽ, ആന്റണി പെരുമ്പാുവൂർ, PT Falcon, പിടി ഫാൽക്കൺ, ie malayalam

മോഹൻലാ. ഫോട്ടോ കടപ്പാട്: ആശീർവാദ് സിനിമാസ്

മലയാളം ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന് വീണ്ടും റീമേക്ക് ഒരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് ദൃശ്യത്തിന്റെ പുതിയ റീമേക്ക്.2013ൽ പുറത്തിറങ്ങിയ മോഹൽലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്തിരുന്നു.

Advertisment

'ദൃശ്യം' പുറത്തിറങ്ങി എട്ട് വർഷത്തിന് ശേഷമാണ് ഇന്തോനേഷ്യൻ ഭാഷയിലേക്കുള്ള റീമേക്ക്. ഇതോടെ ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമമെന്ന പ്രത്യേകതയും 'ദൃശ്യ'ത്തിന് സ്വന്തമാക്കാനാവും.

'ദൃശ്യ'ത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇന്തോനേഷ്യൻ ഭാഷയിലേക്ക് ചിത്രം മൊഴിമാറ്റുന്നതായി അറിയിച്ചത്. "ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ 'പിടി ഫാൽക്കൺ' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്," ആന്റണി പെരുമ്പാവൂർ അറിയിച്ചു.

"ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു," ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisment

Read More: പ്രണവിനൊപ്പമുള്ള യാത്രാ ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ

2013 ഡിസംബറിലാണ് 'ദൃശ്യം' പുറത്തിറങ്ങിയത്. 2014ൽ ചിത്രത്തിന്റെ കന്നഡ, തെലു റീമേക്കുകൾ പുറത്തിറങ്ങി. കന്നഡ പതിപ്പായ 'ദൃശ്യ' 2014 ജൂണിലും തെലുങ്ക് പതിപ്പായ 'ദൃശ്യം' ജൂലൈയിലും പുറത്തിറങ്ങി. 2015 ജൂലൈയിൽ തമിഴ് റീമേക്ക് ആയ പാപനാശവും ഹിന്ദിയിലെ 'ദൃശ്യം' എന്ന പേരിൽ തന്നെയുള്ള റീമേക്കും പുറത്തിറങ്ങി.

2017 ജൂലൈയിലാണ് സിംഹള റീമേക്ക് ആയ 'ധർമയുദ്ധ' റിലീസ് ചെയ്തത്. ചൈനീസ് റീമേക്കായ "ഷീപ്പ് വിത്തൗട്ട് ഷെപ്പേഡ്" 2019 ഡിസംബറിലും റിലീസ് ചെയ്തു. ചൈനീസ് റീമേക്ക് റിലീസ് ചെയ്ത് രണ്ട് വർഷത്തോളമാവുമ്പോഴാണ് ചിത്രത്തിന്റെ ഇന്തോനേഷ്യൻ റീമേക്ക് പ്രഖ്യാപിക്കുന്നത്.

Read More: അവിടെ മോഹൻലാൽ, ഇവിടെ ജയറാം; വർക്ക് ഔട്ട് വീഡിയോയുമായി താരങ്ങൾ

2021 ഫെബ്രുവരിയിൽ 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം 'ദൃശ്യം 2' പുറത്തിറങ്ങിയിരുന്നു. ഓടിടി പ്ലാറ്റ്ഫോമിലായിരുന്നു 'ദൃശ്യം 2' റിലീസ് ചെയ്തത്. വൻ വിജയമായി മാറിയ രണ്ടാം ഭാഗത്തിനും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും റീമേയ്ക്കുകൾ ഒരുങ്ങുന്നുണ്ട്.

Mohanlal Malayalam Film Industry Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: