അവിടെ മോഹൻലാൽ, ഇവിടെ ജയറാം; വർക്ക് ഔട്ട് വീഡിയോയുമായി താരങ്ങൾ

ഈ പ്രായത്തിലും ഫിറ്റ്നസ്സ് കാര്യങ്ങളിൽ ഇരുവരും കാണിക്കുന്ന താൽപ്പര്യത്തിന് കയ്യടിക്കുകയാണ് ആരാധകർ

Mohanlal, Jayaram, Mohanlal video, Jayaram video, Mohanlal films, Jayaram films, Mohanlal Jayaram latest photos, മോഹൻലാൽ, ജയറാം

കോവിഡും ലോക്ക്ഡൗണുമൊക്കെ കാരണം കഴിഞ്ഞ രണ്ടുവർഷത്തോളമായി സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരങ്ങൾ. അപ്രതീക്ഷിതമായി വീണുകിട്ടിയ അവധിക്കാലം വീട്ടുകാർക്കൊപ്പം ചെലവഴിച്ചും ഇഷ്ടവിനോദങ്ങളിൽ മുഴുകിയുമൊക്കെയാണ് ലോക്ക്ഡൗൺ കാലത്തെ പലരും അതിജീവിക്കുന്നത്. ഒപ്പം, ഫിറ്റ്നസ്സിനും സമയം മാറ്റിവയ്ക്കാൻ മടിക്കുന്നില്ല എന്നതാണ് വളരെ പോസിറ്റീവ് ആയൊരു കാര്യം.

മമ്മൂട്ടിയും മോഹൻലാലും ജയറാമും തുടങ്ങി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ടൊവിനോയും വരെയുള്ള താരങ്ങൾ ലോക്ക്ഡൗൺകാലത്ത് കൂടുതൽ വ്യായാമത്തിന് പ്രാധാന്യം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ, മോഹൻലാലും ജയറാമും പങ്കുവച്ച വർക്ക് ഔട്ട് വീഡിയോകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.

Read more: മോഹൻലാൽ പൃഥ്വിയ്ക്ക് നൽകിയ സൺഗ്ലാസിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക.

അതേസമയം, അൽപ്പം കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടുകയാണ് ജയറാം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം വീഡിയോ പങ്കുവച്ചത്.

എന്തായാലും രണ്ടു വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ പ്രായത്തിലും ഫിറ്റ്നസ്സിൽ ഇരുവരും കാണിക്കുന്ന താൽപ്പര്യത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യാണ് മോഹൻലാൽ ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ച മുൻപാണ് ഹൈദരാബാദിൽ പൂർത്തിയായത്.

രാംചരണനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ജയറാം വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെല്‍വൻ എന്ന ചിത്രത്തിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more: ഇതെനിക്ക് വേണം, ഇത് ഞാനിങ്ങെടുക്കുവാ; പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ‘അടിച്ചുമാറ്റി’ ജയറാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal jayaram sharing workout video

Next Story
ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നവർ; ആരെന്ന് മനസ്സിലായോ?Jayan, Seema, Jayan photos, Seema photos, Jayan Seema childhood photos, സീമ, ജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com