scorecardresearch

പ്രേക്ഷകരെ മുൾമുനയിൽ നിർത്തി വീണ്ടും ജോർജ് കുട്ടിയും കുടുംബവും; ദൃശ്യം 2 ട്രെയിലർ എത്തി

ചിത്രത്തിന്റെ റിലീസ് തിയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

ചിത്രത്തിന്റെ റിലീസ് തിയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്

author-image
Entertainment Desk
New Update
Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; 'ദൃശ്യം 2' റിവ്യൂ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. ആമസോൺ പ്രൈം തന്നെയാണ് വീഡിയോ ട്രെയിലർ റിലീസ് ചെയ്തത്.

Advertisment

ഫെബ്രുവരി എട്ടിന് ട്രെയ്ലർ പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെയ്ലർ ലീക്കായിരുന്നു. പുതുവർഷ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തുന്നതാണ് സിനിമയുടെ ട്രെയിലർ. ആദ്യ ഭാഗത്തെ കഥയുമായി ചേർന്നു നിൽക്കുന്നതാണ് രണ്ടാം ഭാഗമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

Also Read: കുഞ്ഞു മറിയത്തിന് ആലിയ ഭട്ടിന്റെ സർപ്രൈസ്; സന്തോഷം പങ്കുവച്ച് ദുൽഖർ

Advertisment

‘ ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.

Also Read: ‘അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം; ഉദ്ഘാടനം നിർവഹിച്ച് മോഹൻലാലും മമ്മൂട്ടിയും

“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.

Mohanlal Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: