scorecardresearch

'ഓമി വന്നാലും ഞാൻ എപ്പോഴും നിന്റെ കുഞ്ഞു കണ്ണമ്മ;' അശ്വിനോട് ദിയ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ ദിയയും അശ്വിനും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ ദിയയും അശ്വിനും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

author-image
Entertainment Desk
New Update
Diya Krishna Aswin

ചിത്രം: ഇൻസ്റ്റഗ്രാം

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും കുടുംബവും പേരു നൽകിയിരിക്കുന്നത്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര്.

Advertisment

കുഞ്ഞിനൊപ്പമുള്ള ചിത്രം ദിയയും അശ്വിനും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ദിയ പങ്കുവച്ച അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളടങ്ങിയ പുതിയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. "നമ്മൾ ഓമിയുടെ അമ്മയും അപ്പയും ആയി മാറിയിരിക്കാം! പക്ഷേ അവസാന ശ്വാസം വരെ നിന്റെ കൊച്ചു കണ്ണമ്മയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എപ്പോഴും ഓർക്കുക," എന്ന  കുറിപ്പും പോസ്റ്റിനൊപ്പം ദിയ പങ്കുവച്ചിട്ടുണ്ട്.

Also Read: പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു; അഹാനയെ കുറിച്ച് ദിയ

Advertisment

ദിയ കുഞ്ഞിനു ജന്മം നൽകുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം ബെര്‍ത്ത് സ്യൂട്ടിൽ ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു.  കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കേരളത്തിലെ പല ഇൻഫ്ലുവൻസർമാരും മുൻപും ഡെലിവറി വീഡിയോ പങ്കുവച്ചിട്ടുണ്ടെങ്കിലും അതിനൊന്നും ലഭിക്കാത്ത റീച്ചും സ്വീകാര്യതയുമാണ് ദിയയ്ക്ക് ലഭിക്കുന്നത്. 

Also Read: കുഞ്ഞിനൊപ്പം ആദ്യ ചിത്രങ്ങളുമായി ദിയ കൃഷ്ണയും അശ്വിനും

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്.  ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്. 

Also Read: കുടുംബം മുഴുവൻ ഡെലിവറി റൂമിൽ, ഇതിൽ കൂടുതൽ ഭാഗ്യമെന്ത് വേണം; ട്രെൻഡിംഗിൽ ഒന്നാമതായി ദിയയുടെ ഡെലിവറി വീഡിയോ

കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്ളോഗുകളും ഇൻസ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Read More:ഞങ്ങളുടെ ഓമി എത്തി; ദിയയുടെ കുഞ്ഞിനെ വരവേറ്റ് കുടുംബം

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: