scorecardresearch

ഇനി എപ്പഴാ അച്ഛാ ഇങ്ങനെ ഒരു വീഡിയോ ചെയ്യുക?; കൃഷണകുമാറിനൊപ്പമുള്ള വീഡിയോ മിസ്സ്‌ ചെയ്യുന്നുവെന്നു മക്കള്‍

കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ മക്കൾ പങ്കുവച്ച വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ മക്കൾ പങ്കുവച്ച വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Krishna Kumar, Krishna Kumar family, Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

മലയാളത്തിലെ വ്യത്യസ്‍തമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വീട്ടിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. സിനിമയിലും സീരിയലുകളിലും സജീവമായ കൃഷ്ണകുമാറിനും മകൾ അഹാനക്കും ഉള്ളതുപോലെ നിരവധി ആരാധകർ ആ വീട്ടിലെ ഓരോരുത്തർക്കും ഉണ്ട്. ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും ഇവർ തങ്ങളുടെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുമുണ്ട്.

Advertisment

കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ ഇളയ മകൾ ഹൻസിക പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനുമായി പണ്ടു വ്യായാമത്തിനിടയിൽ ചെയ്ത വിഡിയോയാണ് ഹൻസിക പങ്കുവച്ചത്. വീഡിയോക്ക് താഴെ അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന ഹൻസിക ഇങ്ങനെയുള്ള വിഡിയോകൾ അച്ചന്റെ ഒപ്പം ചെയ്യുന്നത് മിസ് ചെയ്യുന്നു എന്നും കുറിച്ചിട്ടുണ്ട്.

ഹൻസികയുടെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഇടയിൽ ചേച്ചി ഇഷാനിയും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചേച്ചിയുടെ കമന്റ് അനിയത്തിയുടെ ക്യാപ്‌ഷനെക്കുറിച്ചായിരുന്നു. "ഏറ്റവും മനോഹരമായ അടിക്കുറിപ്പ്" എന്നാണ് ഇഷാനി കമന്റ് ചെയ്തത്.

Read Also: അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി അഹാനയും സഹോദരിമാരും

അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മദിനം മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ചേർന്ന് ആഘോഷമാക്കിയിരുന്നു.ഇന്നലെ കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമായിരുന്നു. കൃഷ്ണകുമാറിനൊപ്പമുള്ള ഒരു ടിക്‌ടോക് വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദിയ സോഷ്യൽ മീഡിയയിൽ ആശംസ നേർന്നിരിക്കുന്നത്.

Advertisment
Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: