അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി അഹാനയും സഹോദരിമാരും

കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമാണ് ഇന്ന്

Krishna Kumar, Krishna Kumar family, Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video

മലയാളത്തിലെ വേറിട്ടൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ അഭിനയത്തിലേക്ക് എത്തിയ മൂന്നു പെൺകുട്ടികൾ, നാലാമത്തെയാളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിലെ സ്റ്റാർ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കുടുംബം. വലിയൊരു ആരാധകവൃന്ദം തന്നെ ഇവർക്കുണ്ട്.

ഇപ്പോഴിതാ, അച്ഛൻ കൃഷ്ണകുമാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും ചേർന്ന്. കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമാണ് ഇന്ന്.

കൃഷ്ണകുമാറിനൊപ്പമുള്ള ഒരു ടിക്‌ടോക് വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദിയ സോഷ്യൽ മീഡിയയിൽ ആശംസ നേർന്നിരിക്കുന്നത്.

ആകാശവാണിയിലും ദൂരദർശനിലും വാർത്താ അവതാരകൻ ആയിട്ടാണ് കൃഷ്ണകുമാർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സീരിയലിലൂടെ അഭിനയരംഗത്തേക്കും എത്തിയ കൃഷ്ണകുമാർ അക്കാലത്ത് ‘സ്ത്രീ’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടി.

1994ൽ ‘കാശ്മീരം’ എന്ന ചിത്രത്തിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ സിനിമാപ്രവേശനം. എഴുപതോളം സിനിമകളിൽ ഇതിനകം വേഷമിട്ട കൃഷ്ണകുമാർ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Read more: ഈ അച്ഛനും മോളും വേറെ ലെവൽ; വൈറലായി കൃഷ്ണകുമാറിന്റെയും ദിയയുടെയും ഡാൻസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Krishna kumar birthday celebration ahaana krishna photos

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express