scorecardresearch

ദിവ്യ ഉണ്ണി അന്നും ഇന്നും; 24 വർഷത്തെ ചലഞ്ചുമായി താരം

രണ്ടര പതിറ്റാണ്ടോളം കടന്നു പോയെങ്കിലും ദിവ്യാ ഉണ്ണിയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ

രണ്ടര പതിറ്റാണ്ടോളം കടന്നു പോയെങ്കിലും ദിവ്യാ ഉണ്ണിയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ

author-image
Entertainment Desk
New Update
അന്നാണ് ഞാൻ ആദ്യമായി മോഡലായത്; 35 വർഷം മുൻപത്തെ ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം

കുറച്ചുനാൾ മുൻപുവരെ 10 ഇയർ ചലഞ്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ പുതിയ തരംഗം. പത്തുവർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ചലഞ്ചിന് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോൾ 24 ഇയർ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ഇൻസ്റ്റഗ്രാമിൽ 1995 ലെ തന്റെ ഒരു പഴയ ചിത്രത്തിനൊപ്പം പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ആദ്യത്തെ ചിത്രം മോഡലിംഗ് കാലത്തെതാണ്. രണ്ടാമത്തെ ചിത്രം സഹോദരി വിദ്യ ഉണ്ണിയുടെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് ചടങ്ങിൽ നിന്നുള്ളതാണ്. എന്നാൽ രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞെങ്കിലും ദിവ്യയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Advertisment

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളായ ദിവ്യ വിനയന്റെ 'കല്യാണസൗഗന്ധികം' എന്ന ചിത്രത്തിലൂടെയാണ്​ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

പുതുജീവിതത്തിനു അനുഗ്രഹം തേടി ദിവ്യാ ഉണ്ണിയെത്തി

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്ക്ക് ഒപ്പമാണ്.

Advertisment

അടുത്തിടെ സഹോദരി വിദ്യാ ഉണ്ണിയുടെ വിവാഹത്തിനെത്തിയ ദിവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തത്തിൽ സജീവമായ ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിലും ആക്റ്റീവ് ആണ്.

View this post on Instagram

#onstage for #layatarang #sooryafestival #kollam ..... Got to meet a group of beautiful, energetic and sincere ladies at layatarang.................Was blessed to be able to perform for the #rasikas of #kollam........................... #layatarang is an organisation comprising seventeen, dynamic, focused, enthusiastic women from different walks of life, who have carved a niche in the society. The main aim of this society is to promote art and culture in Kollam. In association with #sooryaindia Layatarang is operating as a Soorya chapter in Kollam. Along with the promotion of art and culture, Layatarang is also deeply involved in empowering weaker sections, spreading awareness and providing opportunities for the differently abled and under privileged sections of our society. #indianclassicaldance #bharatanatyam #dancersofinstagram #divyaaunni #stage #parampara #sooryaindiafestival2018

A post shared by Divyaa Unni (@divyaaunni) on

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: