/indian-express-malayalam/media/media_files/uploads/2020/04/divya-unni.jpeg)
ശരീരവും മനസ്സും ഒരുപോലെ സമന്വയിപ്പിക്കേണ്ടുന്ന ഒരു കലയാണ് നൃത്തം. ഇന്ന് ലോക നൃത്ത ദിനത്തിൽ നിരവധി നർത്തകരാണ് തങ്ങളുടെ നൃത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നടി ദിവ്യ ഉണ്ണി പങ്കുവച്ച വീഡിയോ കണ്ട്, തങ്ങളെ ഭക്തിയിൽ നിറയ്ക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം.
Read More: പറക്കാൻ ചിറകുകളെന്തിന്? ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് മഞ്ജു
"നർത്തകര്‍ എല്ലായ്പ്പോഴും ആത്മീയതയിൽ അഭിവൃദ്ധി പ്രാപിക്കും. നൃത്ത മണ്ഡലത്തില്‍ ഉന്നതിയിലെത്താൻ ക്ഷേത്രങ്ങൾ വളരെയധികം പ്രചോദനം നൽകും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാമെല്ലാവരും വീട്ടില്‍ കഴിയുകയാണ്. ക്ഷേത്ര ദര്‍ശനമുള്‍പ്പെടെ ഒന്നും സാധിക്കുന്നില്ല. ഈ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ആത്മാവിനെ പരമമായ സത്തയുമായി ബന്ധിപ്പിക്കുന്ന ദൈവിക സാന്നിധ്യം കണ്ടെത്താൻ ഇത് സഹായിക്കുന്നു. ഇന്ന് ലോക നൃത്ത ദിനം ആചരിക്കുന്ന വേളയിൽ എല്ലാവർക്കുമായി എന്റെ നൃത്ത ഉപഹാരം ഞാൻ സമർപ്പിക്കുന്നു," എന്ന വാക്കുകളോടെയാണ് ദിവ്യ ഉണ്ണി വീഡിയോ പങ്കുവച്ചത്.
View this post on InstagramA post shared by Divyaa Unni (@divyaaunni) on
നടി മഞ്ജു വാര്യരും താൻ നൃത്തം ചെയ്യുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
View this post on InstagramDancers don't need wings to fly! @madhuwariar #worlddanceday
A post shared by Manju Warrier (@manju.warrier) on
ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? എന്നാണ് മഞ്ജുവിന്റെ ചോദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.