പറക്കാൻ ചിറകുകളെന്തിന്? ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് മഞ്ജു

ലോക നൃത്ത ദിനത്തിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് മഞ്ജുവാര്യർ പങ്കു വച്ച ചിത്രം

Manju Warrier, Manju warrier photos, Manju warrier dance, മഞ്ജു വാര്യർ, മഞ്ജു വാര്യർ ചിത്രങ്ങൾ, Indian express malayalam, IE Malayalam

കയ്യെത്തുന്നിടത്ത് കണ്ണും, കണ്ണെത്തുന്നിടത്ത് മനസ്സും, മനസ്സെത്തുന്നിടത്ത് ഭാവവും ഉണ്ടാവേണ്ട കലാരൂപമാണ് നൃത്തം. ശരീരവും മനസ്സും ഒരുപോലെ സമന്വയിപ്പിക്കേണ്ടുന്ന ഒരു കല. ലോക നൃത്ത ദിനത്തിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് മഞ്ജുവാര്യർ പങ്കു വച്ച ചിത്രം. ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? എന്നാണ് മഞ്ജുവിന്റെ ചോദ്യം.

View this post on Instagram

Dancers don't need wings to fly! #worlddanceday

A post shared by Manju Warrier (@manju.warrier) on

നൃത്തത്തെ ജീവന്റെ ഭാഗമായി ചേർത്തുനിർത്തുന്ന കലാകാരിയാണ് മഞ്ജു. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത മഞ്ജുവിന്റെ രണ്ടാം വരവും നൃത്തത്തിലേക്കായിരുന്നു ആദ്യം. ലോക്ക്‌ഡൗൺ കാലത്തും തന്റെ ഡാൻസ് പ്രാക്റ്റീസിന് സമയം കണ്ടെത്തുകയാണ് മഞ്ജു.

ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെ ലോക്ക്‌ഡൗൺ കാലത്ത് മഞ്ജു പങ്കുവച്ച കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് മഞ്ജു സജീവമായി നൃത്താഭ്യാസവുമായി മുന്നോട്ടുപോവുന്നതിലുള്ള സന്തോഷം മഞ്ജുവാര്യരുടെ അമ്മ ഗിരിജയും പങ്കിട്ടിരുന്നു. അടച്ചിട്ട വാതിലിനു പിന്നിൽ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളം തന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് ഒരു കുറിപ്പിൽ മഞ്ജുവിന്റെ അമ്മ എഴുതിയത്.

Read more: ‘ഇവിടെ എല്ലാവരും തിരക്കിലാണ്’; അമ്മ വീണ്ടും എഴുതിത്തുടങ്ങിയ സന്തോഷം പങ്കുവച്ച് മഞ്ജു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares a photo on world dance day

Next Story
ഞാനും എന്റെ കുടുംബവും അവൾക്കൊപ്പമുണ്ട്; ജ്യോതികയെ ചേർത്തുനിർത്തി സൂര്യജ്യോതികയ്ക്കു പിന്തുണയുമായി സൂര്യ,ജ്യോതികയെ പിന്തുണച്ച് സൂര്യ,സൂര്യ ജ്യോതിക,സൂര്യ,ജ്യോതിക,ജ്യോതിക വിവാദം,Suriya supports Jyothika,Suriya,Jyothika,Suriya Letter
The moderation of comments is automated and not cleared manually by malayalam.indianexpress.com