/indian-express-malayalam/media/media_files/uploads/2022/10/Sridevi.jpg)
മനോഹരമായൊരു കഥ കൊണ്ടും സമൂഹത്തിനു മുന്നിലേക്ക് വയ്ക്കുന്ന സന്ദേശം കൊണ്ടും ഓരോരുത്തർക്കും സുപരിചിതമായ കഥാപാത്രാവിഷ്ക്കാരം കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു 'ഇംഗ്ലീഷ് വിഗ്ലീഷ്'. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഈ ചിത്രം ഒരേസമയം ആസ്വാദകരെ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ശ്രീദേവിയുടെ ശശി ഗോഡ്‌ബോലെ എന്ന കഥാപാത്രം നമുക്ക് ചുറ്റുമുള്ള നിരവധി അമ്മമാരെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായിരുന്നു. ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ശശി ഗോഡ്‌ബോലെ വിശേഷിപ്പിക്കാം.
ഇംഗ്ലീഷ് വിഗ്ലീഷ് റിലീസിനെത്തി 10 വർഷം പിന്നിടുമ്പോൾ, ചിത്രത്തിന്റെ എഴുത്തുകാരിയും സംവിധായികയുമായ ഗൗരി ഷിൻഡെയും അണിയറപ്രവർത്തകരും ചേർന്ന് വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ്. സിനിമയുടെ നിർമാതാവ് ആർ.ബാൽകി , പ്രൊഡ്യൂസറും ഡയറക്ടറുമായ ബോണി കപൂർ, ഖുശി കപൂർ, ശ്രേയ ധന്വന്തരി, സയാമി ഖേർ ഉൾപ്പെടെയുള്ള അതിഥികളും സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമായ നാവിക കൊടിയ, ശിവാഷ് കൊടിയ, ഗൗരി ഷിൻഡെ , ഗാനരചയിതാവ് സ്വാനന്ദ് കിർകിരെ, രാജീവ് രവീന്ദ്രനാഥ്, ഛായാഗ്രഹണം നിർവഹിച്ച കസ്‌മാൻ ഉതേക്കർ, ഗാനരചയിതാവും തിരക്കഥാകൃത്തുമായ കൗസർ മുനീർ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനം.
"ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന സിനിമ എന്റെ ജീവിതത്തിൽ ഉണ്ടായ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. സിനിമയിൽ നിന്നും വിശ്രമം എടുത്തു നിൽക്കുന്ന ശ്രീദേവിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു അത്ഭുതമായി കാണുന്നു. കാമറയ്ക്കു പിന്നിൽ പോലും അവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. പക്ഷെ ഇന്ന് ഇവിടെ അവർ നമ്മളോടൊപ്പം ഇല്ല എന്നത് വേദനയുണ്ടാകുന്ന കാര്യമാണ്, എന്നാലും സിനിമയെപ്പറ്റി ശ്രീദേവിയെപ്പറ്റി മറ്റെല്ലാവരുടെയും ഒപ്പം സംസാരിക്കുന്നതിൽ അഭിമാനം തോന്നുന്നു," സംവിധായക ഗൗരി ഷിൻഡെ പറഞ്ഞു.
ശ്രീദേവിയുടെ സാരികളെല്ലാം തന്നെ ലേലത്തിൽ വയ്ക്കുവാനും അതിലൂടെ ലഭ്യമാകുന്ന പണം പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്നും ചർച്ചയുടെ ഒടുവിൽ അവർ പറഞ്ഞു. "സാരിയുടുത്തു ശ്രീദേവി ഒരു ഫാഷൻ പരിപാടിയിലെ റാംപിൽ ചുവടു വയ്ക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അവർക്കും ഇതേ ആഗ്രഹം ഉണ്ടായിരുന്നിരിക്കണം . എന്നാൽ ഇനിയൊരിക്കലും അത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ ലേലം വയ്ക്കൽ എനിക്ക് വളരെ പ്രാധാന്യമുള്ള ഒന്നാണ്". ഗൗരി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us