scorecardresearch

ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്; ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് ഭദ്രൻ

ഫെയ്‌സ്‌ബുക്കിലൂടെയാണ് ഭദ്രൻ ഷൈനിനെ പ്രശംസിച്ചത്

ഫെയ്‌സ്‌ബുക്കിലൂടെയാണ് ഭദ്രൻ ഷൈനിനെ പ്രശംസിച്ചത്

author-image
Entertainment Desk
New Update
Shine tom chacko, Bhadran Mattel, ഭദ്രൻ, Spadikam, സ്പടികം, Dulquer Salmaan, ദുല്‍ഖര്‍ സല്‍മാന്‍, Sobhita Dhulipala, ശോഭിത ദുലിപാല, Netflix, നെറ്റഫ്ലിക്സ്, Kurup, കുറുപ്പ്, ഐഇ മലയാളം

മലയാള സിനിമയിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പി' ൽ ഭാസിപിള്ള എന്ന കഥപാത്രമായി ഷൈൻ പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ, കുറിപ്പിലെ ഷൈനിന്റെ അഭിനയത്തെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകൻ ഭദ്രൻ.

Advertisment

ഫെയ്‌സ്‌ബുക്കിലൂടെയാണ് ഭദ്രൻ ഷൈനിനെ പ്രശംസിച്ചത്. "മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്," ഭദ്രൻ കുറിച്ചു.

"ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർത്ഥ നടൻ രൂപപ്പെടുന്നത്. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്."

"ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക." അദ്ദേഹം പറഞ്ഞു.

Advertisment

Also Read: ‘ഹൃദയ’ത്തിന്റെ പാട്ടുവഴികൾ: ഹേഷാം അബ്ദുൾ വഹാബ് പറയുന്നു

നവംബർ 12ന് തിയേറ്ററിൽ റിലീസ് ചെയ്‌ത 'കുറുപ്പ്' കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലും എത്തിയിരുന്നു. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ കുറുപ്പിന്റെ സുഹൃത്ത് ഭാസിപ്പിള്ള ആയാണ് ഷൈൻ എത്തുന്നത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.

Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: