scorecardresearch

ഒക്കത്തിരുന്ന് പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, അരികിൽ മീനാക്ഷി; ഓണചിത്രവുമായി ദിലീപ്

ഇന്നലെ എല്ലാരുമൊന്നിച്ചുള്ള ഒരു ചിത്രം ദിലീപ് ആരാധകരുമായി പങ്കുവച്ചിരുന്നു

ഇന്നലെ എല്ലാരുമൊന്നിച്ചുള്ള ഒരു ചിത്രം ദിലീപ് ആരാധകരുമായി പങ്കുവച്ചിരുന്നു

author-image
Entertainment Desk
New Update
Dileep, ദിലീപ്, Dilieep, Meenakshi Dileep, Kavya Madhavan, കാവ്യ മാധവൻ, Dileep Kavya, Dileep Kavya Latest, Dileep Kavya daughter, Mahalakshmi Dileep, Dileep family photo, Meenakshi Dileep instagram, ie malayalam

ഓണം കഴിഞ്ഞെങ്കിലും താരങ്ങളുടെ ഓണച്ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടയിലേക്ക് പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിലീപും. മക്കളോടൊപ്പമുള്ള ഫൊട്ടോയാണ് ദിലീപ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

Advertisment

ഇളയ മകൾ മഹാലക്ഷ്മി അച്ഛന്റെ ഒക്കത്തും മൂത്തമകൾ മീനാക്ഷി അരികിലുമായി നിൽക്കുന്ന ചിത്രമാണ് ദിലീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ കയ്യിൽ ഇരുന്ന് മീനാക്ഷി പൊട്ടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.

സമൂഹ മാധ്യമങ്ങളിൽ പൊതുവെ തന്റെ കുടുംബ വിശേഷങ്ങളോ ചിത്രങ്ങളോ പങ്കുവക്കാത്ത താരമാണ് ദിലീപ്. എന്നാൽ ഇന്നലെ എല്ലാരുമൊന്നിച്ചുള്ള ഒരു ചിത്രം ദിലീപ് ആരാധകരുമായി പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മക്കളോടൊപ്പമുള്ള ചിത്രവും വരുന്നത്.

Also read: ബ്ലാക്കണിഞ്ഞ് കുടുംബസമേതം ദിലീപ്; ചിത്രവുമായി മീനാക്ഷി

കാവ്യയും മഹാലഷ്മിയും മീനാക്ഷിയുമായി എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് ദിലീപ് ഇന്നലെ പോസ്റ്റ് ചെയ്തത്. ചിരിച്ചു വളരെ സന്തോഷത്തോടെയാണ് നാലു പേരെയും ചിത്രത്തിൽ കാണാനാവുക. മഹാലക്ഷ്മികുട്ടി ചേച്ചി മീനാക്ഷിയുടെ കൈയിൽ ഇരുന്ന് കോലുമിഠായി നുണയുന്നതും ചിത്രത്തിൽ കാണാം. മീനാക്ഷിയും ഈ ചിത്രം പങ്കുവച്ചിരുന്നു.

Advertisment

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ദിലീപിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. വേറിട്ട ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമാണിത്. ഉർവ്വശിയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ്.

Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: