മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയുന്നത്. ഇപ്പോഴിതാ, കുടുംബസമേതമുള്ള പുതിയ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി.
ദിലീപും കാവ്യയും മഹാലഷ്മിയുമുൾപ്പെടെ എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷത്തോടെയാണ് നാലു പേരെയും ചിത്രത്തിൽ കാണാനാവുക. മഹാലക്ഷ്മികുട്ടി ചേച്ചി മീനാക്ഷിയുടെ കൈയിൽ ഇരുന്ന് കോലുമിഠായി നുണയുന്നതും ചിത്രത്തിൽ കാണാം. ദിലീപും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ ഒപ്പം പൂക്കളം ഇടുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്.
“ഒരല്‍പം വൈകിപ്പോയി, എങ്കിലും…’” എന്ന ക്യാപ്‌ഷനോടെ എല്ലാവർക്കും ഓണാശംസകൾ നൽകി കൊണ്ടായിരുന്നു പോസ്റ്റ്. സാരിയിൽ ഉള്ള മീനാക്ഷിയുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
Also read: കുട്ടിയുടുപ്പിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ