/indian-express-malayalam/media/media_files/uploads/2020/04/Mammootty-dileep.jpg)
സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ പ്ലാനിങ്ങുകൾക്കും കണക്കുക്കൂട്ടലുകൾക്കും അപ്പുറം പലപ്പോഴും സിനിമയ്ക്ക് അതിന്റേതായൊരു നിയോഗമുണ്ട്. തീരുമാനിച്ചുറപ്പിച്ച ഒരു താരത്തിൽ നിന്നും മറ്റൊരാളിലേക്ക് കഥാപാത്രങ്ങൾ എത്തിച്ചേരാൻ നിമിഷനേരം മാത്രം മതിയാവും. അത്തരമൊരു ചിത്രമാണ് ജോഷി സംവിധാനം ചെയ്ത 'റൺവേ'.
ആദ്യം ചിത്രത്തിലേക്ക് നായകനായി തീരുമാനിച്ചിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു എന്നാണ് സിനിമാലോകത്തു നിന്നുള്ള ഒരു കഥ. ചിത്രത്തിനായി അഡ്വാൻസും നൽകി. എന്നാൽ എന്തൊക്കെയോ കാരണങ്ങളാൽ പിന്നീട് അഡ്വാന്‍സ് തുക തിരികെ നല്‍കി മമ്മൂട്ടി സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ആ സിനിമ കറങ്ങി തിരിഞ്ഞ് ദിലീപിലെത്തി ചേർന്നു.
ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് 'റണ്‍വേ'. വാളയാര്‍ പരമശിവം എന്ന മാസ് കഥാപാത്രം ദിലീപിന് കരിയറിൽ ഏറെ ഗുണം ചെയ്ത കഥാപാത്രമാണ്. ഒരിടവേളയ്ക്ക് ശേഷം ജോഷിയ്ക്ക് ബ്രേക്ക് ആയ ചിത്രം കൂടിയായിരുന്നു 'റൺവേ'. കാവ്യ മാധവൻ, കവിയൂര്‍ പൊന്നമ്മ, ഹരിശ്രീ അശോകന്‍, മുരളി, ഇന്ദ്രജിത്ത്, ഷമ്മി തിലകന്‍, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍, കലാശാല ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. 2004 ഏപ്രിൽ 25 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
Read more: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമ്മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.