scorecardresearch

'കോടതി സമക്ഷം ബാലൻ വക്കീൽ': ബി ഉണ്ണികൃഷ്ണൻ - ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

തന്റെ 50-ാം പിറന്നാൾ ദിനത്തിൽ 'കോടതി സമക്ഷം ബാലൻ വക്കീൽ' പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കായി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്

തന്റെ 50-ാം പിറന്നാൾ ദിനത്തിൽ 'കോടതി സമക്ഷം ബാലൻ വക്കീൽ' പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കായി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്

author-image
WebDesk
New Update
'കോടതി സമക്ഷം ബാലൻ വക്കീൽ': ബി ഉണ്ണികൃഷ്ണൻ - ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

അണിയറയിൽ ഒരുങ്ങുന്ന ബി ഉണ്ണികൃഷ്ണൻ- ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. തന്റെ 50-ാം പിറന്നാൾ ദിനമായ ഇന്ന് ദിലീപ് തന്നെയാണ് 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

Advertisment

വക്കീൽ വേഷത്തിലാണ് ദിലീപ് പോസ്റ്ററിൽ നിറയുന്നത്. 'പാസഞ്ചർ' എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കോടതി സമക്ഷം ബാലൻ വക്കീൽ'.

മുൻപ് ഇരുവരും 'നീതി' എന്ന ചിത്രത്തിലൂടെ​​​ ഒന്നിക്കുന്നു എന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തെ കുറിച്ച് ആദ്യം ട്വിറ്ററിലൂടെ അനൗൺസ് ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലൂടെ പേരിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം കൂടി നൽകുകയാണ് ദിലീപ്.

ഈ ദിലീപ് ചിത്രത്തിൽ മംമ്തയും പ്രിയാ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. മുൻപ് 'പാസഞ്ചര്‍', 'മൈ ബോസ്', 'ടൂ കണ്ട്രീസ്' തുടങ്ങി നിരധവി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ദിലീപും മംമ്താ മോഹന്‍ദാസും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. 'ടൂ കണ്ട്രീസ്' ആയിരുന്നു ദിലീപ്- മംമ്താ കൂട്ടുകെട്ടിലെ അവസാനചിത്രം.

Advertisment

പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. പ്രിയയുടെ മൂന്നാമത്തെ മലയാളം ചിത്രമാണ് ഇത്. 'എസ്ര'യ്ക്കും 'കായംകുളം കൊച്ചുണ്ണി'യ്ക്കും ശേഷം പ്രിയ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കോടതി സമക്ഷം ബാലൻ വക്കീൽ'. മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുകയെന്ന് ചിത്രവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ദിലീപിന്റെ 'നീതി'ക്കൊപ്പം മംമ്തയും പ്രിയാ ആനന്ദും

കമ്മാരസംഭവമാണ് അവസാനം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം. പ്രൊഫസര്‍ ഡിങ്കനാണ് അടുത്തതായി തിയേറ്ററില്‍ എത്താനുള്ള ചിത്രം. പ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിച്ചുവരികയാണ് താരം. നമിത പ്രമോദാണ് പ്രൊഫസര്‍ ഡിങ്കനിലെ നായിക. ത്രീഡി സാങ്കേതികവിദ്യയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ടു കണ്‍ട്രീസിന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മജീഷ്യനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

2017 ല്‍ പുറത്തിറങ്ങിയ വില്ലനാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കോടതി സമക്ഷം ബാലൻ വക്കീലി'നുണ്ട്.

Dileep B Unnikrishnan Mamtha Mohandas Priya Anand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: