/indian-express-malayalam/media/media_files/Mf9rkulD9q12fXv2fxkg.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നും വിജയം സ്വന്തമാക്കയ ടീം ഇന്ത്യക്ക് ആശംസയറിയിച്ച് നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇന്ത്യക്ക് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ തവണയും ഇന്ത്യയുടെ ഫൈനൽ മത്സരങ്ങൾ ആവേശത്തോടെ കാണുന്ന താരം ഇത്തവണ ടി20 ഫൈനൽ കണ്ടില്ലെന്നും വെളിപ്പെടുത്തി.
മനഃപ്പൂർവമാണ് താൻ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരം കാണാതിരുന്നതെന്നാണ് ബിഗ് ബി പറയുന്നത്. ഫൈനലിൽ ഇന്ത്യ പരാജയപ്പെടുമോ എന്ന പേടി കൊണ്ടാണ് ഇത്തവണ ബച്ചൻ മത്സരം കാണാതിരുന്നത് .
"ലോക ചാമ്പ്യന്മാർ... ഇന്ത്യ. ടി20 ലോകകപ്പ് 2024.. ആവേശം, വികാരം, ഭയം എല്ലാം കഴിഞ്ഞു. ടിവി കണ്ടില്ല.. മത്സരം കണ്ടാൽ നമുക്ക് കപ്പ് നഷ്ടപ്പെടുമോ എന്ന പോടി ഉണ്ടായിരുന്നു. തലയിലേക്ക് കൂടുതലായി ഒന്നും കയറുന്നില്ല. കണ്ണുനീർ മാത്രം," ബ്ലോഗ് പോസ്റ്റിൽ അമിതാഭ് ബച്ചൻ കുറിച്ചു.
/indian-express-malayalam/media/post_attachments/3de1a6f0-c15.png)
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ, ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തിൽ അടിപതറിയ​ ഇന്ത്യ വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഭേതപ്പെട്ട സ്കോറിലെത്തിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിന് 176 റൺസാണ് ഇന്ത്യക്ക് നേടാനായത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 169/8 എന്ന നിലയിൽ ഒതുങ്ങി.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിരാട് കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങൾക്കൊപ്പം ഇന്ത്യയെ ലോക ജേതാക്കളാക്കിയ മറ്റൊരാൾ കൂടി ഫൈനലിന് ശേഷം പടിയിറങ്ങി. ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലേയും മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിനോട് വിട പറയുന്നത്.
Read More
- ഇതിഹാസം, ഇന്ത്യൻ സിനിമ മറ്റൊരു തലത്തിലേക്ക്; കൽക്കിക്ക് അഭിനന്ദനവുമായി രജനികാന്ത്
- ദിലീപേട്ടനും മനോജേട്ടനും അങ്ങനെ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു: മഞ്ജു വാര്യർ
- കുട്ടിക്കുറുമ്പി ചേച്ചി; ഈ പെൺകുട്ടിയെ മലയാളികൾക്കിഷ്ടമാണ്
- 332 കോടി രൂപയുടെ ആസ്തി, 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ, ലക്ഷ്വറി വാഹനങ്ങൾ: റാണിയെ പോലെ രേഖയുടെ ലക്ഷ്വറി ജീവിതം
- കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ; മീരയുടെ മെഹന്ദി ആഘോഷമാക്കി നസ്രിയയും ആനും സ്രിന്റയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us