scorecardresearch

അച്ഛൻ ആ പറഞ്ഞത് ശരിയായില്ല; മോഹൻലാൽ- ശ്രീനിവാസൻ വിവാദത്തിൽ മനസ്സു തുറന്ന് ധ്യാൻ

"ഇത്രയും ഹിപ്പോക്രസിയെന്നു അച്ഛൻ പറയുമ്പോൾ, അതിനു ശേഷവും അവരൊരുമിച്ച് സിനിമ ചെയ്തില്ലേ. എങ്കിൽ അത്രയും വലിയ ഹിപ്പോക്രാറ്റിനൊപ്പം സിനിമ ചെയ്യൂല എന്ന് അച്ഛന് തീരുമാനിച്ചാൽ പോരായിരുന്നോ. അച്ഛൻ പറഞ്ഞത് ശരിയായില്ല എന്നേ ഞാൻ പറയൂ"

"ഇത്രയും ഹിപ്പോക്രസിയെന്നു അച്ഛൻ പറയുമ്പോൾ, അതിനു ശേഷവും അവരൊരുമിച്ച് സിനിമ ചെയ്തില്ലേ. എങ്കിൽ അത്രയും വലിയ ഹിപ്പോക്രാറ്റിനൊപ്പം സിനിമ ചെയ്യൂല എന്ന് അച്ഛന് തീരുമാനിച്ചാൽ പോരായിരുന്നോ. അച്ഛൻ പറഞ്ഞത് ശരിയായില്ല എന്നേ ഞാൻ പറയൂ"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhyan Sreenivasan | Alencier | state award

അങ്ങനെയൊരഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അലൻസിയർ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു വേണ്ടത്

സമീപകാലത്ത് ഏറെ വിവാദമായ ഒന്നായിരുന്നു മോഹൻലാലിനെ ഹിപ്പോക്രാറ്റ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ശ്രീനിവാസൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ. സമൂഹമാധ്യമങ്ങളിലെല്ലാം വലിയ ചർച്ചകൾക്ക് തന്നെ ആ വെളിപ്പെടുത്തൽ തിരികൊളുത്തിയിരുന്നു.

Advertisment

മോഹൻലാലിനെ കുറിച്ച് തന്റെ അച്ഛൻ നടത്തിയ ആ പരാമർശം ശരിയായില്ല എന്നു തുറന്നു പറയുകയാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു ധ്യാൻ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

ധ്യാനിന്റെ വാക്കുകളിങ്ങനെ:

"ഈ സംഭവം നടക്കുന്ന സമയത്ത് ഞാനും ഭാര്യയും മോളും കൂടി വിദേശത്തൊരു യാത്ര പോയിരിക്കുകയായിരുന്നു. അവിടെ വച്ചാണ് അച്ഛന്റെ ഈ പരാമർശം കാണുന്നത്. ഇത്തരം നെഗറ്റീവ് കണ്ടന്റുകൾക്ക് എപ്പോഴും കൂടുതൽ റീച്ച് ലഭിക്കും. അതുപോലെ അതു നമ്മളെയും നെഗറ്റീവായി സ്വാധീനിക്കുകയും ചെയ്യും. അച്ഛൻ ലാൽ സാറിനെ കുറിച്ചു പറഞ്ഞ ആ വാക്കുകൾ എന്നെയാണ് ബാധിച്ചത്. എനിക്കു വിഷമം തോന്നി, എന്തിന് അച്ഛനിപ്പോൾ ഇത് പറഞ്ഞു, പറയേണ്ട കാര്യമെന്ത് എന്നൊക്കെയാണ് ഞാനോർത്തത്. അന്നത്തെ എന്റെ ദിവസം പോയത് അച്ഛൻ കാരണമാണ്. നമുക്കു ഇഷ്ടമുള്ള രണ്ടുപേർ, അവരിൽ ഒരാൾ മറ്റൊരാളെ കുറിച്ചു ഇങ്ങനെ പറയുന്നത് കേൾക്കുന്നത് സങ്കടം തന്നെയാണ്. മഴവിൽ മനോരമയിലെ പ്രോഗ്രാമിനു അവരൊന്നിച്ചു വേദി പങ്കിട്ട പടമൊക്കെ സന്തോഷത്തോടെ ഞാൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇങ്ങനെ അവരെ വാർത്തയിൽ കാണുമ്പോൾ സങ്കടമാണ്. അച്ഛൻ പറഞ്ഞത് സത്യമായിരിക്കാം, പക്ഷേ അതിപ്പോൾ പറയേണ്ട കാര്യമെന്താണ്."

Advertisment

"ഹിപ്പോക്രസി എന്നതിനു കാപട്യം എന്നാണ് അർത്ഥം. ലോകത്തിലെ എല്ലാ മനുഷ്യരുടെയുള്ളിലും കാപട്യമുണ്ട്. രാഷ്ട്രീയക്കാർ ആവട്ടെ, ഏതു മനുഷ്യനുള്ളിലും കാപട്യമുണ്ട്. ലാൽ സാർ അച്ഛനോട് വളരെ സ്വകാര്യമായി പറഞ്ഞൊരു കാര്യം വർഷങ്ങൾക്കിപ്പുറം അച്ഛനിങ്ങനെ പറയുമ്പോൾ അത് പറഞ്ഞ അച്ഛനേക്കാളും കേട്ട ലാൽ സാറിനേക്കാളും വിഷമം അത് കേട്ട നമ്മൾ മലയാളികൾക്കാണ്, കാരണം അവരുടെ സൗഹൃദം നമുക്കറിയാവുന്നതുകൊണ്ടും നമ്മളത് ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ്. ഇത്തരം നെഗറ്റീവ് കണ്ടന്റുകൾ നമ്മളെയൊക്കെ ബാധിക്കുന്നുവെന്നാണ് ഞാൻ പറഞ്ഞുവന്നത്."

"ആ വാർത്ത കണ്ടയുടനെ എന്റെ മനസ്സിലേക്ക് വന്നത്, 'ഇതു ദളപതി എങ്ക വീട്ടിനധിപതി. ഹി ഈസ് ബാക്ക്. റെബൽ സ്റ്റാർ' എന്നാണ്. ഞാൻ ആ വാർത്ത ഭാര്യയെ കാണിച്ചപ്പോൾ അവളും വല്ലാതായി. അപ്പോൾ തന്നെ ഞാൻ അവളോട് പറഞ്ഞു, "വി ആർ ഗോയിങ് ഓൺ എയർ നൗ". അവള് ങേ എന്നു ചോദിച്ചപ്പോൾ നമ്മൾ രണ്ടു ദിവസത്തിനുള്ളിൽ എയറിലാകും എന്നു പറഞ്ഞു. അതുപോലെ തന്നെയായിരുന്നു, രണ്ടു ദിവസം കുടുംബം മൊത്തം എയറിലായിരുന്നു. ഹി ഈസ് ബാക്ക്, അതാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. "

"പക്ഷേ ഇതൊരു ആരോഗ്യകരമായ പ്രവണതയല്ല. ആർക്കും ആരെ വേണമെങ്കിലും ഡീഫെയിം ചെയ്യാം എന്ന അവസ്ഥ വരില്ലേ? അഭിമുഖമെടുത്ത മീഡിയയെ അല്ല ഞാൻ പറയുന്നത്. അച്ഛന്റെ അനുവാദത്തോടെയാണല്ലോ അവർ അഭിമുഖമെടുത്തത്. പക്ഷേ അത് പറയണോ വേണ്ടയോ എന്നത് അച്ഛൻ ആലോചിക്കേണ്ട കാര്യമായിരുന്നു."

"ഇതൊക്കെ പറയാൻ നീയാരാടാ എന്നോട് ചോദിച്ചാൽ മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ഏറ്റവും വലിയ ഫാനാണ് ഞാൻ. ഇത്രയും ഹിപ്പോക്രാറ്റാണെന്നു അച്ഛൻ പറയുമ്പോൾ, അതിനു ശേഷവും അവരൊരുമിച്ച് സിനിമ ചെയ്തില്ലേ. എങ്കിൽ അത്രയും വലിയ ഹിപ്പോക്രാറ്റിനൊപ്പം സിനിമ ചെയ്യൂല എന്ന് അച്ഛന് തീരുമാനിച്ചാൽ പോരായിരുന്നോ. അച്ഛൻ പറഞ്ഞത് ശരിയായില്ല എന്നേ ഞാൻ പറയൂ. ഇതിലെ മനോഹരമായൊരു കാര്യം, ഗ്രേസ്‌ഫുളി ലാലേട്ടൻ അതിനെ ഇഗ്നോർ ചെയ്തു എന്നതാണ്. ചിലപ്പോൾ, മോഹൻലാൽ എന്ന നടന് ശ്രീനിവാസനെ നന്നായി അറിയാവുന്നതുകൊണ്ടായിരിക്കാം," ധ്യാൻ പറഞ്ഞു.

"നാളെ വിഷുവിന് ഞാൻ വീട്ടിലേക്കാണ് പോവുന്നത്. ഇനി ഇതിന്റെ പേരിൽ എന്നെ ഒരു തവണ കൂടി വീട്ടിൽ നിന്ന് പുറത്താക്കരുത് എന്നൊരു അഭ്യർത്ഥനയുമുണ്ട്," എന്നായിരുന്നു ശ്രീനിവാസൻ- മോഹൻലാൽ വിഷയത്തിലെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം സരസമായി ധ്യാൻ പറഞ്ഞത്.

"ഇതിലെ, ഒരു തമാശ, ഇത്രയൊക്കെ പറഞ്ഞാലും ആ മനുഷ്യൻ ഇതിന്റെ പുറത്ത് ഞങ്ങളെയൊന്നും പറയില്ല എന്നതാണ്. അതാണ് ശ്രീനിവാസൻ എന്ന വ്യക്തി മക്കൾക്കു തന്നെ സ്വതന്ത്ര്യം. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്യം എന്നും അദ്ദേഹം തന്നിട്ടുണ്ട്," എന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Mohanlal Dhyan Sreenivasan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: