scorecardresearch

ബോളിവുഡ് താരങ്ങള്‍ മയക്ക് മരുന്ന് ലഹരിയിലോ?: ചേരി തിരിഞ്ഞ് ട്വിറ്റർ ലോകം

ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍, മലൈക ആരോര, അയാന്‍ മുഖര്ജീ, വരുണ്‍ ധവാന്‍, നതാഷാ ദലാല്‍, സോയാ അഖ്തര്‍ എന്നിവരെ വീഡിയോയില്‍ കാണാം.

ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍, മലൈക ആരോര, അയാന്‍ മുഖര്ജീ, വരുണ്‍ ധവാന്‍, നതാഷാ ദലാല്‍, സോയാ അഖ്തര്‍ എന്നിവരെ വീഡിയോയില്‍ കാണാം.

author-image
Entertainment Desk
New Update
karan johar house party, karan johar, deepika padukone, milin deora, milind deora wife, milind deora karan johar party, karan johar party, vicky kaushal, arjun kapoor, malaika arora

bollywood stars in drugged state at karan johar house party

Milind Deora slams claims of Deepika, Ranbir and Vicky being in ‘drugged state’ at Karan’s party: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രി നടന്ന പാര്‍ട്ടിയിലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്റെര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, അര്‍ജ്ജുന്‍ കപൂര്‍, മലൈക ആരോര, അയാന്‍ മുഖര്ജീ, വരുണ്‍ ധവാന്‍, നതാഷാ ദലാല്‍, സോയാ അഖ്തര്‍ എന്നിവരെ കാണാം.

Advertisment

വീഡിയോ പോസ്റ്റ്‌ ചെയ്തത് കരണ്‍ ജോഹര്‍ തന്നെയാണ്. തുടര്‍ന്ന് അകാലിദല്‍ എം എല്‍ എ മന്ജിന്ദര്‍ സിര്‍സ അത് റീട്വീറ്റ് ചെയ്തു. #UDTABollywood എന്നൊരു ഹാഷ്ടാഗോടെയാണ് സിര്‍സ വീഡിയോ പങ്കു വച്ചത്. ഒപ്പം ഇങ്ങനെ കുറിച്ചു.

"നോക്കൂ എത്ര അഭിമാനത്തോടെയാണ് ബോളിവുഡിലെ എണ്ണം പറഞ്ഞ താരങ്ങള്‍ തങ്ങളുടെ ‘drugged state’ ലോകത്തെ കാണിക്കുന്നത് എന്ന്. ഈ താരങ്ങളുടെ #DrugAbuse, മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും റീട്വീറ്റ് ചെയ്യാം."

Advertisment

എന്നാല്‍ തന്റെ ഭാര്യ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നും അവിടെ ആരും തന്നെ ‘drugged state'ല്‍ ആയിരുന്നില്ല എന്നും കുറിച്ച് കോണ്‍ഗ്രസ് മുന്‍ എം പി മിലിന്ദ് ദിയോറ രംഗത്ത്‌ വന്നു. സിര്‍സ മാപ്പ് പറയണം എന്നും ദിയോറ ആവശ്യപ്പെട്ടു.

"എന്റെ ഭാര്യ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോയിലും കാണാം അവരെ. അവിടെ ആരും തന്നെ ‘drugged state'ല്‍ ആയിരുന്നില്ല. കള്ളം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, നിങ്ങള്‍ക്ക് പരിചയമില്ലാത്തവരെ ആക്ഷേപിക്കുന്നതും. നിരുപാധികം മാപ്പ് പറയാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കും എന്നും കരുതുന്നു." മിലിന്ദ് ദിയോറ ട്വിറ്റെറില്‍ പറഞ്ഞു.

ഈ രണ്ടു കുറിപ്പുകള്‍ക്കും താഴെ 'ഇവര്‍ മയക്കുമരുന്ന് കഴിച്ചിട്ടുണ്ട്' എന്നും 'ഇല്ല' എന്നും ചേരി തിരിഞ്ഞ് അഭിപ്രായം പറയുകയാണ്‌ ട്വിറ്റെര്‍ ലോകം.

Read More Film News of the Day: ഏറ്റവും അടുത്ത കൂട്ടുകാരി: സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു പൃഥ്വിരാജ്

Ranbir Kapoor Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: