/indian-express-malayalam/media/media_files/uploads/2020/06/deepika-samantha.jpg)
നടി സാമന്തയുടെ പ്രോഗ്രസ് റിപ്പോർട്ട് കാർഡിനു പിന്നാലെ മറ്റൊരു നടിയുടെ റിപ്പോർട്ട് കാർഡാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ബോളിവുഡിന്റെ നമ്പർ വൺ നായിക ദീപിക പദുക്കോണിന്റെ പ്രോഗ്രസ് കാർഡാണിത്. ദീപിക കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് കാർഡാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിലർ കുത്തിപ്പൊക്കിയിരിക്കുന്നത്.
ദീപിക വല്ലാതെ സംസാരിക്കുന്ന കുട്ടിയാണെന്നാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. അധ്യാപകർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ദീപിക പരിശീലിക്കണമെന്നും ക്ലാസിൽ ശ്രദ്ധിക്കാതെ ദീപിക സ്വപ്നലോകത്താണെന്നും റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. 2019 ഒക്ടോബർ 1 നാണ് ദീപിക പ്രോഗ്രസ് റിപ്പോർട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടി സാമന്തയുടെ സ്കൂൾ, കോളേജ് കാലത്തെ പ്രോഗ്രസ് റിപ്പോർട്ട് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു സാമന്ത എന്നാണ് റിപ്പോർട്ട് കാർഡ് ചൂണ്ടിക്കാണിക്കുന്നത്. കണക്കിൽ നൂറിൽ നൂറും സ്കോർ ചെയ്തിരിക്കുകയാണ് സാമന്ത. സ്കൂളിനു തന്നെ മുതൽക്കൂട്ടാണ് സാമന്ത എന്നും അധ്യാപകർ പ്രോഗ്രസ് കാർഡിൽ കുറിച്ചിട്ടുണ്ട്.
Read Also: കണക്കിൽ പുലിയായിരുന്നു ഈ പെൺകുട്ടി; താരത്തിന്റെ പ്രോഗ്രസ് കാർഡ് ഏറ്റെടുത്ത് ആരാധകർ
ബികോം പരീക്ഷയിൽ പ്രധാന വിഷയങ്ങളിൽ സാമന്ത ഡിസ്റ്റിങ്ഷനും നേടിയിട്ടുണ്ട്. സാമന്ത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ കാർഡ് പോസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.