Latest News

കണക്കിൽ പുലിയായിരുന്നു ഈ പെൺകുട്ടി; താരത്തിന്റെ പ്രോഗ്രസ് കാർഡ് ഏറ്റെടുത്ത് ആരാധകർ

സാമന്തയുടെ സ്കൂൾ, കോളേജ് കാലത്തെ പ്രോഗ്രസ് റിപ്പോർട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

Samantha, Samantha Akkineni, Samantha Akkineni photos, Samantha Akkineni video, Samantha Akkineni news, സാമന്ത, സാമന്ത അക്കിനേനി, Indian express malayalam, IE malayalam

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ ‘സ്ഫടിക’ത്തിലെ ചാക്കോ മാഷിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. പഠിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചും ബഹുഭൂരിപക്ഷത്തിന്റെയും പ്രധാന എതിരാളി കണക്ക് തന്നെയായിരിക്കും. കണക്കിനെ വറുതിയിലാക്കുക എന്നത് പലരെയും സംബന്ധിച്ച് ബാലികേറാമലയാണ്.

നടി സാമന്തയുടെ സ്കൂൾ, കോളേജ് കാലത്തെ പ്രോഗ്രസ് റിപ്പോർട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു സാമന്ത എന്നാണ് ഈ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. കണക്കിൽ നൂറിൽ നൂറും സ്കോർ ചെയ്തിരിക്കുകയാണ് സാമന്ത. സ്കൂളിനു തന്നെ മുതൽക്കൂട്ടാണ് സാമന്ത എന്നും അധ്യാപകർ പ്രോഗ്രസ് കാർഡിൽ കുറിച്ചിട്ടുണ്ട്.

samantha, ie malayalam
samantha, ie malayalam

Samantha, Samantha Akkineni, Samantha Akkineni photos, Samantha Akkineni video, Samantha Akkineni news, സാമന്ത, സാമന്ത അക്കിനേനി, Indian express malayalam, IE malayalam

മലയാളിയും ആലപ്പുഴ സ്വദേശിയുമായ നൈന്റ്റ പ്രഭുവിന്റെയും ആന്ധ്രസ്വദേശിയായ പ്രഭുവിന്റെയും മകളായ സാമന്ത ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിൽ ആയിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കുചിത്രം ‘യെ മായ ചെസവ’യിലൂടെയാണ് 2010 ലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ ‘വിണ്ണെതാണ്ടി വരുവായ’യിലും അഭിനയിച്ചു. ‘നാൻ ഈ’, ‘ജനതാ ഗാരേജ്’, ‘തെരി’, ‘ഇരുമ്പു തുറൈ’, ‘യു ടേൺ’, ‘സൂപ്പർ ഡീലക്സ് എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച സാമന്തയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘മജിലി’യാണ്. ഒമ്പതു വർഷത്തിനിടെ നാൽപ്പതിലേറെ ചിത്രങ്ങളിലാണ് 32 വയസ്സുകാരിയായ സാമന്ത അഭിനയിച്ചത്. ‘വിണ്ണെത്താണ്ടി വരുവായ’ യുടെ ഹിന്ദി പതിപ്പായ ‘ഏക് ധീവാനാ ദാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗ്യനായികയാണ് സാമന്ത.

രണ്ടു വർഷം മുൻപ് 2017 ഒക്ടോബർ ഏഴിനാണ് തന്റെ ആദ്യചിത്രത്തിലെ നായകനും നടൻ നാഗാർജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനുമായ നാഗചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. അതോടെ സാമന്ത പ്രഭു, സാമന്ത അക്കിനേനിയായി മാറി. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയ ചിത്രമാണ് ‘മജിലി’. ഹോളിവുഡ് അഭിനേത്രിയും ബ്രിട്ടീഷ്- അമേരിക്കൻ നടിയുമായ ഓഡ്രി ഹെപ്ബേണിന്റെ കടുത്ത ആരാധികയാണ് സാമന്ത.

Read more: ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം: സാമന്ത അക്കിനേനി

ഫാഷൻലോകത്തെയും മിന്നും താരമാണ് സാമന്ത. തെലുങ്കാനയിലെ ഹാൻഡ്‌ലൂം വിപണിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായും താരം പ്രവർത്തിക്കുന്നുണ്ട്. തെലങ്കാന ഹാൻഡ്‌ലൂമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് സാമന്ത അക്കിനേനി. അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാസഹായം ഏർപ്പെടുത്താനായി പ്രവർത്തിക്കുന്ന പ്രതായുഷ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമാണ് സാമന്ത. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാംപുകൾ, കുഞ്ഞുങ്ങൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകൾ, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha akkineni college school life progress report

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com