/indian-express-malayalam/media/media_files/uploads/2020/04/ranveer-singh.jpg)
ബോളിവുഡിന് എപ്പോഴും വേറിട്ടതും കൗതുകമേറിയതുമായ ഫാഷൻ സ്റ്റൈൽ പരിചയപ്പെടുത്തുന്ന താരമാണ് രൺവീർ സിംഗ്. രൺവീറിന്റെ ഇടിവെട്ട് നിറങ്ങളിലും ക്രേസി ഡിസൈനിലുമുള്ള വസ്ത്രങ്ങൾ പലതും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. രസകരമായ അടിക്കുറിപ്പുകളോടെ തന്റെ ഫാഷൻ പരീക്ഷണങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും രൺവീർ മടിക്കാറില്ല.
ആരാധകരെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന രൺവീറിന്റെ ട്രോളുകളൊന്നും പക്ഷേ ഭാര്യ ദീപികയുടെ അടുത്ത് ഏൽക്കില്ല! നർമത്തിന്റെ കാര്യത്തിൽ, അതുക്കുംമേലെയാണ് ദീപിക. ഇപ്പോഴിതാ, രൺവീറിന്റെ ഒരു ഫണി പോസ്റ്റിനെ ട്രോളുകയാണ് ദീപിക.
ജനപ്രിയ നെറ്റ്ഫ്ളിക്സ് സീരിസായ ടൈഗർ കിംഗ് താരം ജോ എക്സോട്ടികിന്റെ വേഷത്തിലുള്ള ഒരു ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കടുവയ്ക്ക് ഒപ്പം ജോ എക്സോട്ടിക് ഇരിക്കുന്ന ചിത്രം രൺവീറിന്റെ മുഖം വെച്ച് ഫോട്ടോഷോപ്പ് ചെയ്തെടുത്തിരിക്കുകയാണ്. ആരാണ് ഇത് ചെയ്തത്? എന്ന അന്വേഷണത്തോടെയാണ് രൺവീർ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
/indian-express-malayalam/media/media_files/uploads/2020/04/deepika-padukone-comment.jpg)
"ഇതിലെന്താണ് ഇത്ര തമാശ, മിക്ക ദിവസങ്ങളിലും ഇത് നിങ്ങളാണ്," എന്നായിരുന്നു ചിത്രത്തിന് ദീപിക പദുകോൺ നൽകിയ കമന്റ്. ദീപികയുടെ കമന്റിനെ പിന്തുണച്ച് നടനും ഇരുവരുടെയും സുഹൃത്തുമായ അർജുൻ കപൂറും എത്തി. "ബാബയുടെ ഒരു കാഷ്വൽ ഡേ," എന്നായിരുന്നു അർജുൻ കപൂറിന്റെ കമന്റ്.
Read more: ദീപികയ്ക്ക് ഇഷ്ടമാകുമോ? ഭാര്യയ്ക്കു ബാഗ് വാങ്ങാൻ നട്ടംതിരിഞ്ഞ് രൺവീർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us