തന്റെ ഏറ്റവും പുതിയ ചിത്രം ഛാപാക്കിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് ദീപിക പദുക്കോൺ. ഇതിനിടെ ദീപികയ്ക്ക് നൽകാൻ നല്ലൊരു  സമ്മാനം തിരഞ്ഞെടുക്കാനുള്ള തത്രപ്പാടിലാണു രൺവീർ സിങ്. മുംബൈ മാളിലെ ഷോറൂമിൽ സ്ത്രീകളുടെ ഹാൻഡ്‌ബാഗ് തിരയുന്ന രൺവീറിന്റെ വീഡിയോ ഓൺലൈനിൽ വൈറലാകുകയാണ്.

സഹോദരി റിതികയ്‌ക്കൊപ്പം ഞായറാഴ്ച വിൻഡോ ഷോപ്പിങ്ങിനു പോയ രൺവീർ ഹാൻഡ്‌ബാഗിനു തിരയുന്നതു വീഡിയോയിൽ കാണാം. വെളുത്ത ടീഷർട്ടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞ രൺവീർ ഏറ്റവും ഭംഗിയുള്ള ബാഗ് തിരഞ്ഞെടുക്കാനുള്ള കഷ്ടപ്പാടിലാണ്. സഹോദരി റിതികയോടും രൺവീർ അഭിപ്രായം ചോദിക്കുന്നുണ്ട്.

ഷോപ്പിങ് മാളിലേക്ക് കയറിയെ രൺവീറിനെ ആരാധകർ ചുറ്റും കൂടി കഷ്ടപ്പെടുത്തിയെങ്കിലും ഷോറൂമിലേക്ക് കയറുന്നത് വരെ താരം എല്ലാവരെയും നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു.

 

View this post on Instagram

 

Beat window shopping you can dream of #ranveersingh

A post shared by Viral Bhayani (@viralbhayani) on

 

View this post on Instagram

 

#ranveersingh today at palladium mall #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.

Read More: വേദിയിലെ പ്രകടനം കണ്ട് പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോൺ, വീഡിയോ

പ്രമോഷന്റെ ഭാഗമായി സ്റ്റാർ പ്ലസിലെ ഡാൻസ് പ്ലസ് ഷോയിൽ അതിഥിയായെത്തിയ ദീപിക പദുക്കോൺ ഏറെ വികാരഭരിതയായിരുന്നു. ഷോയിലെ മത്സരാർഥികൾ തനിക്കുവേണ്ടി നൃത്തം ചെയ്തതു കണ്ടപ്പോഴാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞത്. ‘പത്മാവത്’ സിനിമയിലെ ഹിറ്റ് ഗാനം ഗൂമറിനാണ് മത്സരാർഥികൾ ചുവടുവച്ചത്. നൃത്തം കഴിഞ്ഞതും എഴുന്നേറ്റ് നിന്നു കയ്യടിച്ചശേഷം ദീപിക പൊട്ടിക്കരയുകയായിരുന്നു.

കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞ ദീപികയെ ഷോയിലെ വിധികർത്താവായ റെമോ ഡിസൂസ അടുത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു. അതിനുശേഷം സ്റ്റേജിലെത്തിയ ദീപിക താൻ കരഞ്ഞതിന്റെ കാരണമെന്തെന്ന് പറഞ്ഞു. ”ഞാൻ നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇന്നു ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് വാക്കുകളാൽ എനിക്ക് പറയാനാവില്ല. ഞാൻ എന്റെ ഹൃദയത്തിൽനിന്നാണ് ഇത് പറയുന്നത്, നന്ദി,” മത്സരാർഥികളോടായി ദീപിക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook