scorecardresearch

മഹാഭാരതത്തിന്റെ സ്ത്രീഭാഷ്യം ഒരുങ്ങുന്നു, ദ്രൗപദിയായി ദീപിക പദുക്കോൺ

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനർജി ദിവാകരുണിയുടെ ബെസ്റ്റ് സെല്ലർ നോവലായ 'ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്' (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനർജി ദിവാകരുണിയുടെ ബെസ്റ്റ് സെല്ലർ നോവലായ 'ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്' (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

author-image
Entertainment Desk
New Update
deepika padukone, deepika padukone films, deepika padukone draupadi, who is draupadi, chithra banerjee divakaruni, the palace of illusions, mahabharatha story, ദീപിക പദുകോണ്‍, മഹാഭാരതം

മഹാഭാരതം വീണ്ടും സിനിമയാകുന്നു. ഇക്കുറി ദ്രൗപദിയുടെ വീക്ഷണകോണില്‍ നിന്നുള്ള കഥയാവും സിനിമയുടെ പ്രമേയമാവുക. ദീപിക പദുക്കോൺ ദ്രൗപദിയായി എത്തുന്ന ചിത്രം ഒന്നിലേറെ ഭാഗങ്ങളിലായിട്ടാവും എത്തുക. ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനർജി ദിവാകരുണിയുടെ ബെസ്റ്റ് സെല്ലർ നോവലായ 'ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്' (മായക്കാഴ്ചകളുടെ കൊട്ടാരം) എന്ന വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Advertisment

ദ്രൗപദിയുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ നോക്കി കാണുന്ന നോവലാണ് 'ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്'. ദ്രൗപദിക്ക് കൃഷ്ണനുമായുള്ള കുട്ടിക്കാല സൗഹൃദവും പാണ്ഡവൻമാരുമായുള്ള വിവാഹവും തുടർന്നുണ്ടായ വനവാസ ജീവിതവും കൗരവപക്ഷത്തു നിലയുറപ്പിച്ച കർണനോടുണ്ടായിരുന്ന പറയാതെ പോയ അതിതീവ്ര താൽപര്യവുമൊക്കെയാണ് നോവലിന്റെ വിഷയം.

ഇന്ത്യന്‍ മിത്തോളജിയിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായ ദ്രൗപദിയുടെ വേഷം 'റോള്‍ ഓഫ് ലൈഫ്ടൈം' ആയി കരുതുന്നുവെന്നു മധു മൊന്റാനയ്ക്കൊപ്പം സിനിമയുടെ നിര്‍മാണചുമതല കൂടി വഹിക്കുന്ന ദീപിക പദുക്കോൺ പറഞ്ഞു.

"ദ്രൗപദിയുടെ വേഷം അവതരിപ്പിക്കുന്നതില്‍ ത്രില്ലും അഭിമാനവുമുണ്ട്. അതൊരു 'റോള്‍ ഓഫ് എ ലൈഫ്ടൈം' ആണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. മഹാഭാരതം അറിയപ്പെടുന്നത് അതിലെ പുരാണകഥകളുടേയും അവയുടെ സാംസ്‌കാരിക സ്വാധീനത്തിന്റെയും പേരിലാണ്. മഹാഭാരതം മുന്നോട്ടു വയ്ക്കുന്ന ജീവിതപാഠങ്ങള്‍ പലതും അതിലെ പുരുഷന്മാരുടെ കഥയില്‍ നിന്നും ഉരുത്തിരിയുന്നവയാണ്. അതുകൊണ്ടു തന്നെ പുതിയ, ഫ്രഷ്‌ ആയ ഒരു വീക്ഷണകോണില്‍ നിന്നും ആ കഥ പറയുന്നത് ആളുകളില്‍ താത്പര്യമുണര്‍ത്തും. അതോടൊപ്പം തന്നെ മറ്റൊരു വീക്ഷണകോണില്‍ അത് പറയുക എന്നത് പ്രധാനവുമാണ്," 33 വയസ്സുള്ള ദീപിക പദുക്കോൺ പത്രക്കുറിപ്പില്‍ പറഞ്ഞു.

Advertisment

Deepika Padukone, Padmavati

ചിത്രത്തിന് ഒന്നില്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മാതാവ് മധു മൊന്റാന വെളിപ്പെടുത്തി. അതില്‍ ആദ്യ ഭാഗം 2021 ദീപാവലി റിലീസ് ആയിട്ടാവും എത്തുകയെന്നും അവര്‍ അറിയിച്ചു.

ചിത്രാ ബാനര്‍ജി ദിവാകരുണി എഴുതിയ 'ദ മിസ്ട്രസ് ഓഫ് സ്‌പൈസസും' അതേ പേരിൽ തന്നെ സിനിമയാക്കി മാറ്റിയിരുന്നു. പോൾ മായേദാ ബെർഗാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ റായ് ആയിരുന്നു നായിക. ദിവാകരുണിയുടെ 'സിസ്റ്റർ ഓഫ് മൈ ഹാർട്ട്' എന്ന പുസ്തകവും  തമിഴിൽ ടിവി സീരിയലായി മാറിയിരുന്നു.

Read Here: ഇതിഹാസം വീണ്ടും സിനിമയാകുന്നു, ഇത് ദ്രൗപദി കണ്ട മഹാഭാരതം

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: