/indian-express-malayalam/media/media_files/uploads/2023/02/Shah-Rukh-Khan.png)
പത്താന്റെ പ്രമോഷൻ ഭാഗമായി മാധ്യമങ്ങളെ കാണുന്നതിനു മുൻപ് ഷാരൂഖും ദീപികയും ഒരു മോണിങ്ങ് സ്കിൻ കെയർ റൂട്ടീൻ ചെയ്‌തിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദീപികയാണ് ത്നറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഇന്ന് ഞാൻ നിങ്ങളൾക്കൊപ്പമാണ് ഒരുങ്ങുന്നതെന്ന് ദീപിക വീഡിയോയിൽ പറയുന്നു. ഞാനും നിങ്ങൾക്കൊപ്പമാണ് ഒരുങ്ങുന്നതെന്ന് പറഞ്ഞു കൊണ്ട് ഷാരൂഖും വീഡിയോയിലേക്ക് എത്തുകയാണ്. തുടർന്ന് ഇരുവരും വ്യത്യസ്ത ചർമ്മ സംരക്ഷണ ഉത്പന്നങ്ങളെടുത്ത് ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. ക്ലെൻസറെടുത്ത് മുഖം കഴുകുകയാണ് താരങ്ങൾ. അതിനിടയിൽ "ഹൈഡ്രേറ്റ് ഹൈഡ്രേറ്റ്" എന്നു ഷാരൂഖ് പറയുന്നുണ്ട്.
ദിവസേന ഒരുപാട് വെള്ളം കുടിക്കണമെന്ന് ഷാരൂഖിനോട് ദീപിക പറയുകയാണ്. വെള്ളത്തിൽ എന്ത് വേണമെങ്കിലും ചേർക്കാം കാരണം അതിനു യാതൊരു ക്ഷാമവുമില്ലലോ. ദീപിക ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ ഷാരൂഖ് പ്രകീർത്തിക്കുന്നുണ്ട്. അതിനൊപ്പം തന്റെ മകൾക്ക് അച്ഛൻ ചർമ്മം പലിപാലിക്കുന്നതു കാണുമ്പോൾ സന്തോഷമാകുമെന്നും ഷാരൂഖ് പറയുന്നു.
"ഈ വീഡിയോ തന്റെ ഭാര്യ ഗൗരി ഖാനും മക്കളും കാണുമെന്ന് കരുതുന്നു. ഞാൻ വീട്ടിൽ തിരിച്ചു ചെല്ലുമ്പോൾ അവർ എന്നെ തിരിച്ചറിയുമെന്ന് തോന്നുന്നു" ഷാരൂഖ് കൂട്ടിച്ചേർത്തു.വളരെ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഷാരൂഖ്- ദീപിക ജോഡി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പഠാൻ തിയേറ്ററിൽ കുതിക്കുകയാണ്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.