scorecardresearch

ഇത് ഞങ്ങളുടെ ദീപികയല്ല, ഞങ്ങളുടെ ദീപിക ഇങ്ങനെയല്ല; താരത്തിനെതിരെ ആരാധകർ

ലൈംഗികാരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്റെ വീട്ടിലെത്തി ദീപികയും രൺബീറും സന്ദർശനം നടത്തിയതിനു പിറകെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്

ലൈംഗികാരോപണം നേരിട്ട സംവിധായകൻ ലവ് രഞ്ജന്റെ വീട്ടിലെത്തി ദീപികയും രൺബീറും സന്ദർശനം നടത്തിയതിനു പിറകെയാണ് ആരാധകർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്

author-image
Entertainment Desk
New Update
Deepika Padukone, ദീപിക പദുകോൺ, Not My Deepika, Ranbir Kapoor, രൺബീർ കപൂർ, ലവ് രഞ്ജൻ, Deepika Padukone Movies, Deepika Padukone Luv Ranjan, Luv Ranjan, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

ദീപിക പദുകോണിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. ലൈംഗിക പീഡന ആരോപണം നേരിടേണ്ടി വന്ന സംവിധായകൻ ലവ് രഞ്ജനുമായി ഒന്നിച്ചൊരു ചിത്രത്തിൽ ദീപിക പ്രവർത്തിക്കാൻ പോവുന്നു എന്ന ഊഹാപോഹങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നടൻ രൺബീർ കപൂറിനൊപ്പം ദീപിക പദുകോൺ, ലവ് രഞ്ജന്റെ വീട്ടിൽ സന്ദർശനം നടത്തി മണിക്കൂറുകൾക്ക് അകത്താണ് ആരാധകർ #NotMyDeepika (നോട്ട് മൈ ദീപിക) എന്ന ഹാഷ്‌ടാഗിലൂടെ തങ്ങളുടെ അതൃപ്തി ട്വിറ്ററിലൂടെ താരത്തെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

Advertisment

ഇന്നലെ വൈകിട്ടാണ് രൺബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയത്. അതിനു പിന്നാലെയാണ് വീണ്ടും ലവ് രഞ്ജൻ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ ശക്തമായി തുടങ്ങിയതും ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയതും. ആണഹന്തയുടെ സിനിമകൾ ചെയ്യുകയും ലൈംഗിക ആരോപണകേസിൽ പ്രതിയാവുകയും ചെയ്ത ഒരു സംവിധായകനൊപ്പം തങ്ങളുടെ പ്രിയതാരം ജോലി ചെയ്യുന്നതിലുള്ള പ്രതിഷേധത്തിലാണ് താരത്തിന്റെ ആരാധകർ. ലവ് രഞ്ജന്റെ അടുത്ത ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം താനും അഭിനയിക്കുന്നു എന്നു രൺബീർ മുൻപ് പ്രഖ്യാപനം നടത്തിയിരുന്നു.

സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള ആണഹന്ത സിനിമകൾ നിർമ്മിക്കുന്ന സംവിധായകനെന്ന് മുൻപും ലവ് രഞ്ജനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ലവ് രഞ്ജന്റെ അവസാന ചിത്രമായ 'സോനു കെ ടിറ്റു കി സ്വീറ്റി' എന്ന ചിത്രത്തെ സ്ത്രീവിരുദ്ധചിത്രമെന്ന രീതിയിലാണ് നിരൂപകർ മുദ്രകുത്തിയത്. ഒപ്പം, 2018 ഒക്ടോബറിൽ ലവ് രഞ്ജനെതിരെ മീടൂ മൂവ്മെന്റിന്റെ ഭാഗമായി ഒരു താരം ലൈംഗികാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Advertisment

Read more: രണ്‍വീറിനെ അടിച്ചു തെറിപ്പിച്ച് ദീപിക

Ranbir Kapoor Bollywood Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: